• Home
  • latest news
  • ജപ്പാനിലെ ടോക്കിയോവിനെ പിടിച്ചു കുലുക്കി കടലിൽ ഭൂകമ്പം… സുനാമി മുന്നറിയിപ്പ് നൽകി

ജപ്പാനിലെ ടോക്കിയോവിനെ പിടിച്ചു കുലുക്കി കടലിൽ ഭൂകമ്പം… സുനാമി മുന്നറിയിപ്പ് നൽകി

ജപ്പാനിലെ ടോക്കിയോയിൽ ബുധനാഴ്ച രാത്രി 8.06 ഓടെ റിക്ടർ സ്‌കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. വൻ ഭൂകമ്പം ടോക്കിയോയെ പിടിച്ചുകുലുക്കി, വടക്കുകിഴക്കൻ തീരത്തിന്റെ ചില ഭാഗങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകിയെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി അറിയിച്ചു.

നാഷണൽ സെന്റർ ഫോർ സീസ്മോളജിയുടെ അപ്‌ഡേറ്റുകൾ പ്രകാരം ടോക്കിയോയിൽ നിന്ന് 297 കിലോമീറ്റർ വടക്കുകിഴക്കാണ് ഭൂചലനം ഉണ്ടായത്. കടലിൽ നിന്ന് 60 കിലോമീറ്റർ (36 മൈൽ) താഴെയാണ് ഭൂചലനം ഉണ്ടായതെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *