• Home
  • latest news
  • യുദ്ധം റഷ്യ അടിയന്തിരമായി നിർത്തണം : അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവ്

യുദ്ധം റഷ്യ അടിയന്തിരമായി നിർത്തണം : അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവ്

ഉക്രെയിൻ അധിനിവേശം താൽക്കാലികമായി നിർത്തിവയ്ക്കാൻ യുഎൻ പരമോന്നത കോടതിയായ അന്താരാഷ്ട്ര നീതിന്യായ കോടതി ബുധനാഴ്ച റഷ്യയോട് ഉത്തരവിട്ടു. രണ്ടിനെതിരെ 13 വോട്ടുകൾക്കായിരുന്നു ഉത്തരവ്. ഫെബ്രുവരി 24 ന് ആരംഭിച്ച സൈനിക പ്രവർത്തനങ്ങൾ റഷ്യൻ ഫെഡറേഷൻ ഉടൻ താൽക്കാലികമായി നിർത്തിവയ്ക്കണം –ഐസിജെ വിധിയിൽ പറഞ്ഞു.

ഫെബ്രുവരി 24 ന് ഉക്രെയ്‌നിലെ യുദ്ധം ആരംഭിച്ചതിന് ശേഷം ഒരു അന്താരാഷ്ട്ര കോടതി പുറപ്പെടുവിക്കുന്ന ആദ്യ വിധിയാണ് ഐസിജെയുടെ വിധി എന്നത് ശ്രദ്ധേയമാണ്. ഐസിജെയിൽ റഷ്യയ്‌ക്കെതിരായ കേസിൽ യുക്രെയ്ൻ സമ്പൂർണ്ണ വിജയം നേടിയതായി ഉക്രേനിയൻ പ്രസിഡന്റ് സെലെൻസ്‌കി പറഞ്ഞു. ഉത്തരവ് അന്താരാഷ്ട്ര നിയമത്തിന് വിധേയമാണ്. റഷ്യ ഉടനടി അനുസരിക്കണം. ഉത്തരവ് അവഗണിക്കുന്നത് റഷ്യയെ കൂടുതൽ ഒറ്റപ്പെടുത്തും–അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *