• Home
  • latest news
  • ഉക്രെയിനില്‍ വീണ്ടും വിദേശ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

ഉക്രെയിനില്‍ വീണ്ടും വിദേശ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

ഉക്രെയിന്‍ തലസ്ഥാനമായ കീവില്‍ വീണ്ടും വിദേശ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. അന്തര്‍ദ്ദേശീയ ടെലിവിഷന്‍ ചാനലായ ഫോക്‌സ്‌ ന്യൂസിന്റെ ക്യാമറാമാന്‍ പിയറി സക്രെസ്വ്‌സ്‌കി ആണ്‌ മരണമടഞ്ഞത്‌. സഹപ്രവര്‍ത്തകനും റിപ്പോര്‍ട്ടറുമായ ബെഞ്ചമിന്‍ ഹാളിന്‌ പരിക്കേറ്റു. ഇരുവരും ജോലി ചെയ്യുന്നതിനിടെ കീവിന്റെ പ്രാന്തപ്രദേശത്തു വെച്ച്‌ ഇവരുടെ വാഹനത്തിലേക്ക്‌ തീപിടുത്തം ഉണ്ടായതായാണ്‌ വാര്‍ത്താ ഏജന്‍സിയായ എ.എഫ്‌.പി. റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌.രണ്ടു ദിവസം മുൻപ് ന്യൂയോർക്ക് ടൈംസ് ലേഖകനായ, ഡോക്യുമെന്ററി ക്യാമറമാനും ഫൊട്ടോഗ്രാഫറുമായ ന്യൂയോര്‍ക്ക് സ്വദേശി ബ്രെന്റ് റെനൗഡ് ഉക്രൈനിലെ ഇർപെനിൽ വെടിയേറ്റ് മരിച്ചിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *