• Home
  • latest news
  • പുടിനുമായി നേരിട്ട്‌ കാണാന്‍ കാത്തിരിക്കുന്നതായി സെലന്‍സ്‌കി…നാലാം വട്ടം സമാധാന ചര്‍ച്ച ഇന്ന്‌

പുടിനുമായി നേരിട്ട്‌ കാണാന്‍ കാത്തിരിക്കുന്നതായി സെലന്‍സ്‌കി…നാലാം വട്ടം സമാധാന ചര്‍ച്ച ഇന്ന്‌

25 ലക്ഷം ജനങ്ങള്‍ ഉക്രെയിനില്‍ നിന്നും പലായനം ചെയ്യുകയും തലസ്ഥാനമായ കീവ്‌ റഷ്യന്‍ പിടിച്ചെടുക്കലിന്റെ വക്കില്‍ നില്‍ക്കുകയും ചെയ്യുമ്പോള്‍ റഷ്യയുമായുള്ള സമാധാന ചര്‍ച്ചയുടെ നാലാം ഘട്ടം ഇന്ന്‌ നടക്കുമെന്ന റിപ്പോര്‍ട്ടുകള്‍. റഷ്യന്‍ പ്രസിഡണ്ട്‌ വ്‌ളാഡിമിര്‍ പുടിനെ നേരിട്ട്‌ കണ്ട്‌ ചര്‍ച്ച നടത്താന്‍ ഉക്രെയിന്‍ പ്രസിഡണ്ട്‌ സെലന്‍സ്‌കി ഒടുവില്‍ ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നു. പുടിനെ കാത്തിരിക്കുന്നുവെന്ന്‌ സെലന്‍സ്‌കി വ്യക്തമാക്കി.

പോളണ്ട് അതിർത്തിക്കടുത്തുള്ള പടിഞ്ഞാറൻ ഉക്രെയ്നിലെ ലിവിവിന് പുറത്തുള്ള സൈനിക പരിശീലന ഗ്രൗണ്ടിലേക്ക് റഷ്യൻ സൈന്യം എട്ട് തവണ വ്യോമാക്രമണം നടത്തിയതിനെ തുടർന്ന് 35 പേർ കൊല്ലപ്പെടുകയും 100 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. പാശ്ചാത്യ സൈനിക സഹായം ഉക്രെയ്നിലേക്ക് എത്തിക്കുന്നതിനുള്ള പ്രധാന സ്ഥലമാണ് പോളണ്ട്.

ഞായറാഴ്ച തൊടുത്തുവിട്ട മിസൈലുകളിൽ ഭൂരിഭാഗവും വെടിവെച്ചിട്ടത് വ്യോമ പ്രതിരോധ സംവിധാനം പ്രവർത്തിച്ചതുകൊണ്ടാണെന്ന് ലിവിവ് ഗവർണർ മാക്‌സിം കോസിറ്റ്‌സ്‌കി പറഞ്ഞു. പക്ഷെ ഇതുവഴി കടന്നുപോയവർ 35 പേർ കൊല്ലപ്പെടുകയും 134 പേർക്ക് പരിക്കേൽക്കുകയും ചെയ്തു–അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *