ഇസ്രായേലില്‍ റഷ്യന്‍ പ്രസിഡണ്ട് പുടിനുമായി നേരിട്ട് ചര്‍ച്ച നടത്താന്‍ താന്‍ തയ്യാറാണെന്ന് യുക്രെയിന്‍ പ്രസിഡണ്ട് വ്‌ളാദിമിര്‍ സെലന്‍സ്‌കി സമ്മതിച്ചതായി വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്‌തു. യുദ്ധം അവസാനിപ്പിക്കാന്‍ ചര്‍ച്ചയ്‌ക്ക് തയ്യാറാണ്. എന്നാല്‍ അത് റഷ്യയിലോ ബെലാറസിലോ യുക്രെയിനിലോ വെച്ച് നടത്താന്‍ തയ്യാറല്ല. ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്‌താലി ബെന്നറ്റ് മധ്യസ്ഥത വഹിക്കാന്‍ തയ്യാറാകണമെന്നും സെലന്‍സ്‌കി ആവശ്യപ്പെട്ടതായി പറയുന്നു. അന്ത്യശാസനം അനുസരിക്കാനോ കീഴടങ്ങാനോ തയ്യാറല്ലെന്ന് യുക്രെയിന്‍ വിദേശകാര്യമന്ത്രി ദിമിത്രോ കുലേബയും നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇതിനിടെ റഷ്യയ്‌ക്കൊപ്പവും വിദേശ പോരാളികൾ ചേരാൻ സന്നദ്ധത പ്രകടിപ്പിച്ചു. സിറിയയിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നുമുള്ള സന്നദ്ധ പോരാളികളെ ഉക്രെയ്‌നിലെ റഷ്യയുടെ ആക്രമണത്തിൽ ചേരാൻ വ്‌ളാഡിമിർ പുടിൻ സമ്മദി ച്ചു. ഇത്തരം 16,000-ത്തിലധികം അപേക്ഷകൾ ലഭിച്ചതായി റഷ്യയുടെ പ്രതിരോധ മന്ത്രി പറഞ്ഞു.













