• Home
  • latest news
  • കോണ്‍ഗ്രസ്‌ പ്രവര്‍ത്തക സമിതിയില്‍ രാഹുല്‍ പ്രസിഡണ്ടാകണമെന്ന ആവശ്യം..ആന്റണി, മന്‍മോഹന്‍സിങ്‌ പങ്കെടുത്തില്ല

കോണ്‍ഗ്രസ്‌ പ്രവര്‍ത്തക സമിതിയില്‍ രാഹുല്‍ പ്രസിഡണ്ടാകണമെന്ന ആവശ്യം..ആന്റണി, മന്‍മോഹന്‍സിങ്‌ പങ്കെടുത്തില്ല

അഞ്ച് സംസ്ഥാനങ്ങളിലെ കോൺഗ്രസിന്റെ ദയനീയ തോൽവിയുടെ പശ്ചാത്തലത്തിൽ ചേർന്ന കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗത്തിൽ രാഹുൽ ഗാന്ധി പാർട്ടി നേതൃത്വം ഏറ്റെടുക്കണമെന്ന ആവശ്യം ഉയർന്നു. സോണിയാ ഗാന്ധിയുടെ അധ്യക്ഷതയിലായിരുന്നു യോഗം.

രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, ഗുലാം നബി ആസാദ്, മല്ലികാർജുൻ ഖാർഗെ എന്നിവരുൾപ്പെടെ മുതിർന്ന പാർട്ടി നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. ആരോഗ്യനില മോശമായതിനാൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗും മുതിർന്ന നേതാവ് എകെ ആന്റണിയും യോഗത്തിൽ പങ്കെടുത്തില്ല. കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിനിടെ രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി എത്തിയ
പ്രവർത്തകർ കോൺഗ്രസ് ആസ്ഥാനത്തിന് പുറത്ത് തടിച്ചുകൂടി രാഹുൽ ഗാന്ധിയെ അധ്യക്ഷനാക്കണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചു. ഇതോടൊപ്പം പ്രിയങ്കാ ഗാന്ധിക്കും പിന്തുണയുമായി മുദ്രാവാക്യം വിളി ഉയർന്നു.

കോൺഗ്രസ് പാർട്ടിയുടെ ചുമതല രാഹുൽ ഗാന്ധി ഏറ്റെടുക്കണമെന്ന് യോഗത്തിന് മുമ്പ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് മാധ്യമങ്ങളോട് പ്രതികരിച്ചു . തോൽവിയിൽ പരിഭ്രാന്തരാകേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *