പരോക്ഷ യുദ്ധം എന്ന ഉപരോധ ആയുധമാണ് റഷ്യക്കെതിരെ അമേരിക്കയുടെത്. ഓരോ ദിവസവും പല പല ഉപരോധങ്ങളിലൂടെ കനത്ത സമ്മര്‍ദ്ദമാണ് റഷ്യക്കു മേല്‍ ചെലുത്തുന്നത് ബൈഡന്‍. ഉപഭോഗ സാധനങ്ങളില്‍ വോഡ്‌കയും കടല്‍ വിഭവങ്ങളും രത്‌നങ്ങളും ഇനി റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്യില്ലെന്ന് യു.എസ്. തീരുമാനിച്ചു. എണ്ണ ഇറക്കുമതി നേരത്തെ നിരോധിച്ചിരുന്നു. മാത്രമല്ല, റഷ്യയെ പ്രിയമുള്ള രാജ്യം എന്ന പദവി(മോസ്‌റ്റ് ഫേവേര്‍ഡ് നേഷന്‍)യില്‍ നിന്നും നീക്കുകയും ചെയ്‌തു. ജി-7 രാജ്യങ്ങളും ഇതെല്ലാം ചെയ്യണമെന്ന് യു.എസ്. പ്രസിഡണ്ട് നിര്‍ദ്ദേശിച്ചിരിക്കയാണ്. പ്രിയപ്പെട്ട രാജ്യം എന്ന പദവി രാജ്യങ്ങള്‍ക്ക് വ്യാപാരബന്ധങ്ങളില്‍ പല സൗകര്യങ്ങളും സാധ്യമാക്കുന്നതാണ്. ക്യൂബ, ഉത്തര കൊറിയ എന്നിവയാണ് അമേരിക്ക ഈ പദവിയില്‍ നിന്നും നേരത്തെ മാറ്റിയ രാജ്യങ്ങള്‍.
ഇറക്കുമതി മാത്രമല്ല, റഷ്യയിലേക്കുള്ള കയറ്റുമതിയും യു.എസ്. നിരോധിച്ചു കഴിഞ്ഞു.
റഷ്യയ്‌ക്കെതിരെ യുഎസ് എടുത്ത മറ്റ് നടപടികൾ:
സെൻട്രൽ ബാങ്ക് ആസ്തി മരവിപ്പിച്ചു.
സ്വിഫ്റ്റ് പണ വിനിമയ സംവിധാനത്തിൽ നിന്ന് റഷ്യൻ ബാങ്കുകളെ ഒഴിവാക്കി
റഷ്യ ശതകോടീശ്വരന്മാർക്കെതിരെ ഉപരോധം
റഷ്യയിലെ എണ്ണ, വാതകം എന്നിവയുടെ ഇറക്കുമതി നിരോധനം
റഷ്യൻ കൽക്കരി നിരോധനം













