• Home
  • latest news
  • ലോകത്താദ്യമായി പന്നിയുടെ ഹൃദയം മാറ്റിവെച്ചയാൾ മരിച്ചു

ലോകത്താദ്യമായി പന്നിയുടെ ഹൃദയം മാറ്റിവെച്ചയാൾ മരിച്ചു

അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം സ്വീകരിച്ച ഡേവിഡ് ബെന്നെറ്റ് (60) മരിച്ചു. ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം ആദ്യമായി സ്വീകരിച്ച വ്യക്തിയാണ് ഡേവിഡ്. ശസ്ത്രക്രിയ കഴിഞ്ഞ് രണ്ട് മാസം പിന്നിടുമ്പോഴാണ് ഡേവിഡിന്റെ മരണം.

ബാള്‍ട്ടിമോറിലെ മേരിലാന്‍ഡ് സര്‍വകലാശാല മെഡിക്കല്‍ സെന്ററിലെ ഡോ.ബാര്‍ട്‌ലി പി.ഗ്രിഫിത്ത്, ഡോ.മുഹമ്മദ് മുഹിയുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ജനുവരി 7 ന് ഡേവിഡിന് ശസ്ത്രക്രിയ നടത്തിയത്.
തുന്നിച്ചേര്‍ത്ത ഹൃദയം മികച്ച രീതിയില്‍ ആഴ്ചകളോളം പ്രവര്‍ത്തിച്ചിരുന്നതായി ആശുപത്രി അറിയിച്ചു.

കുറച്ച ദിവസങ്ങളായി ഡേവിഡിന്റെ ആരോഗ്യ നില വഷളായിരുന്നു.ഭേദപ്പെടില്ലെന്നു വ്യക്തമായതോടെ പാലിയേറ്റീവ് കെയര്‍ നല്‍കിത്തുടങ്ങി. കൃത്യമായ മരണ കാരണം വ്യക്തമല്ല.

കഴിഞ്ഞ ഒക്ടോബറില്‍ ന്യൂയോര്‍ക്കില്‍ മസ്തിഷ്‌ക മരണം സംഭവിച്ച ഒരു സ്ത്രീയില്‍ പന്നിയുടെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. പന്നിയുടെ ഹൃദയ വാല്‍വുകള്‍ മനുഷ്യരില്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *