• Home
  • kerala
  • ഇന്ന് ധര്‍മശാലയില്‍ സ്ത്രീകളുടെ രാത്രി നടത്തം

ഇന്ന് ധര്‍മശാലയില്‍ സ്ത്രീകളുടെ രാത്രി നടത്തം

രാത്രി ഇറങ്ങിനടക്കുന്ന സ്‌ത്രീകള്‍ പുരുഷാധിപത്യത്തിന്റെ കണ്ണില്‍ ശരിയല്ലാത്തവള്‍ ആയി മാറുമ്പോള്‍ പീഡകരുടെ കണ്ണുകള്‍ സ്‌ത്രീകളുടെ മേല്‍ ആക്രമണമുനകള്‍ നീട്ടുമ്പോള്‍ അതിനെതിരെ സ്‌ത്രീകള്‍ തീര്‍ക്കുന്ന പ്രതിരോധമാണ്‌ , സ്വാതന്ത്ര്യ പ്രഖ്യാപനമാണ്‌ രാത്രിനടത്തം എന്ന പ്രതീകാത്മക സമരം.

ഇന്ന്‌ രാത്രി ധര്‍മശാലയില്‍ ഇത്തരം ഒരു പരിപാടി അരങ്ങേറുകയാണ്‌. രാത്രിയില്‍ സ്‌ത്രീ സുരക്ഷിതയാണ്‌ എന്ന്‌ വിളിച്ചു പറയാന്‍ ഈ സമൂഹം തയ്യാറാവണം. രാത്രിയില്‍ ഒറ്റയ്‌ക്ക്‌ നടക്കാന്‍ സ്‌ത്രീക്ക്‌ കെല്‍പും ആത്മവിശ്വാസവും ഉണ്ടാകണം…ഈ സന്ദേശമാണ്‌ രാത്രിനടത്തത്തിലൂടെ സംഘാടര്‍ മുന്നോട്ടു വെക്കുന്നത്‌.

സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പ്‌ സ്‌ത്രീപക്ഷ നവകേരളം എന്ന കാമ്പയിന്റെ ഭാഗമായി ഇന്ന്‌ കേരളത്തിലെ തെരുവുകളിലൂടനീളം ഇന്ന്‌ രാത്രിയില്‍ വനിതകളുടെ രാത്രി നടത്തം സംഘടിപ്പിച്ചിരിക്കയാണ്‌.

ആന്തൂര്‍ നഗരസഭ ഐസിഡിഎസ് കുടുംബശ്രീ, ജെന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍ എന്നിവയുടെ നേതൃത്വത്തിലാണ് രാത്രി നടത്തം സംഘടിപ്പിക്കുന്നത്.രാത്രി 8 ന് ബക്കളം, കോള്‍മൊട്ട, ഒഴക്രോം എന്നീ പ്രദേശങ്ങളില്‍ നിന്നാരംഭിച്ച് ധര്‍മശാല വരെയാണ് രാത്രിനടത്തം.

Leave a Reply

Your email address will not be published. Required fields are marked *

<label for="comment">Comment's</label>