• Home
  • kerala
  • ധർമശാലയിൽ പ്ലൈവുഡ് കമ്പനിയിൽ വൻ അഗ്നിബാധ.. തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു…

ധർമശാലയിൽ പ്ലൈവുഡ് കമ്പനിയിൽ വൻ അഗ്നിബാധ.. തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു…

കണ്ണൂർ ധർമശാല ഇൻഡസ്ട്രിയൽ ഏരിയയയിൽ വൻ അഗ്നിബാധ. ധർമശാലയിലെ അഫ്ര പ്ലൈവുഡ്‌സിനാണ് തീപിടിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

കമ്പനി കെട്ടിടവും ഉപകരണങ്ങളും പൂർണമായും കത്തി നശിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഈ ഘട്ടത്തിൽ കണക്കാക്കുന്നത്.

ഫർണസ് ഓയിലിൽ നിന്ന് തീ പടർന്നതാണ് അഗ്നിബധയ്ക്ക് കാരണമെന്ന് ആണ് പ്രാഥമിക നിഗമനം. നിരവധി രാസ വസ്തുക്കളും മരത്തടിയും ഉള്ളത് കൊണ്ട് തീ അതിവേഗം വ്യാപിക്കുകയായിരുന്നു.

തങ്ങൾ എത്തിയപ്പോൾ ഒരു അഗ്നി ഗോളമാണ് കാണായത് എന്നാണ് ഫയർ ഫോഴ്സ് ഓഫീസറിൽ ഒരാൾ പ്രതികരിച്ചത്.

കണ്ണൂർ ജില്ലയിലെ വിവിധ ഫയർ സ്റ്റേഷനുകളിൽ നിന്നായി 15 യൂണിറ്റോളം ഫയർ ഫോഴ്സ് ആണ് തീ അണക്കാനായി എത്തിയത്. ഇന്നലെ രാത്രി 11.30 ന് ആരംഭിച്ച ശ്രമം ഇപ്പോഴും തുടരുകയാണ്.

കോൾമൊട്ട സ്വദേശി അബൂബക്കറിന്റെയാണ് സ്ഥാപനം. ഇദ്ദേഹം 10 വർഷത്തിൽ അധികമായി ഇവിടെ സ്ഥാപനം നടത്തി വരികയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

<label for="comment">Comment's</label>