പാകിസ്താനിലെ പെഷവാറിലെ പള്ളിയിൽ ഉണ്ടായ സ്‌ഫോടനത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. 56 പേര്‍ക്ക് പരിക്കേറ്റു..
കുച്ച റിസാല്‍ദാര്‍ പ്രദേശത്തെ ഷിയ പള്ളിയിലാണ് വെള്ളിയാഴ്ച നമസ്‌കാരത്തിനിടെ സ്‌ഫോടനം ഉണ്ടായത്.

പള്ളിയിലെത്തിയ രണ്ട് ആയുധ ധാരികള്‍ രണ്ട് പോലീസുകാരെ വെടിവെച്ചിട്ടതിന് ശേഷം പള്ളിയിലേക്ക് പ്രവേശിക്കുകയായിരുന്നു. പ്രവേശിച്ച ഉടനെ സ്‌ഫോടനം നടന്നെന്ന് ദൃക്‌സാക്ഷി പറഞ്ഞു.
സ്ഫോടനം നടക്കുന്ന സമയത്ത് പള്ളിയിൽ 150 ൽ അധികം ആളുകൾ ഉണ്ടായിരുന്നെന്നാണ് റിപ്പോർട്ട്. പരിക്കേറ്റവരിൽ 10 പേരുടെ നില ഗുരുതരമാണ്.
മരണസംഖ്യ ഉയരാൻ സാധ്യത ഉണ്ടെന്ന് പെഷവാർ പോലീസ് മേധാവി മുഹമ്മദ് സജ്ജാദ് ഖാൻ പറഞ്ഞു. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.













