• Home
  • latest news
  • ഇന്ത്യൻ പൗരന്മാർ എത്രയും വേഗം കീവ് വിടണമെന്ന് എംബസി…

ഇന്ത്യൻ പൗരന്മാർ എത്രയും വേഗം കീവ് വിടണമെന്ന് എംബസി…

ഇന്ത്യന്‍ പൗരന്മാര്‍ എത്രയും വേഗം കീവ് വിടണമെന്ന് ഉക്രെയിനിലെ ഇന്ത്യൻ എംബസി അറിയിച്ചു. ട്രെയിനുകളോ മറ്റ് മാര്‍ഗങ്ങളോ ഉപയോഗിക്കാനാണ് എംബസിയുടെ നിര്‍ദേശം.

ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് പ്രധാനമന്ത്രി ഇന്ത്യൻ വ്യോമസേനയോട് ആവശ്യപ്പെട്ടു.പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ചേർന്ന ഉന്നതതല യോഗത്തിലാണ് പ്രധാനമന്ത്രി വ്യോമസേനയുടെ സഹായം ആവശ്യപ്പെട്ടത്.

ഓപ്പറേഷന്‍ ഗംഗയില്‍ വ്യാമസേനയും ഇനി പങ്കാളികളാകും. ഇന്നുമുതല്‍ സി-17 വിമാനങ്ങള്‍ രക്ഷാദൗത്യത്തിനായി ഉപയോഗിച്ചേക്കും. ഉക്രെയിനിൽ ഒഴിപ്പിക്കല്‍ ദൗത്യം പുരോഗമിക്കുകയാണ്. ഒൻപത് വിമാനങ്ങളാണ് ഇത് വരെ ഉക്രെയിനിൽ നിന്ന് ഇന്ത്യക്കാരെയും കൊണ്ട് എത്തിയത്.

ടാങ്കുകളും റോക്കറ്റ് വിക്ഷേപിണികളുമായി റഷ്യൻ സൈനിക വാഹന വ്യൂഹം കീവിലേക്ക് അടുക്കുന്ന സാറ്റലൈറ്റ് ദൃശ്യങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *