• Home
  • kerala
  • സിപിഎം പാർട്ടി കോൺഗ്രസ്സ് : യൂ-ട്യൂബ് ചാനൽ ഉദ്ഘാടനം ഇന്ന്

സിപിഎം പാർട്ടി കോൺഗ്രസ്സ് : യൂ-ട്യൂബ് ചാനൽ ഉദ്ഘാടനം ഇന്ന്

ഏപ്രിൽ 6 മുതൽ 10 വരെ കണ്ണൂരിൽ നടക്കുന്ന സിപിഎം ഇരുപത്തിമൂന്നാമത് പാർട്ടി കോൺഗ്രസിന്റെ പ്രചാരണാർഥം സോഷ്യൽ മീഡിയ സബ്കമ്മിറ്റി ഒരുക്കിയ യൂട്യൂബ് ചാനലിന്റെ ഉദ്ഘാടനം ഇന്ന് നടക്കും.

രാവിലെ 11.30 ന് കാൽടെക്‌സിലെ സംഘാടക സമിതി ഓഫീസിൽ നടക്കുന്ന ചടങ്ങിൽ പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കും. പാർട്ടി കോൺഗ്രസ് സ്വാഗത സംഘം ഭാരവാഹികൾ പങ്കെടുക്കും.

സമ്മേളത്തിന്റെ ഭാഗമായുള്ള ഓൺലൈൻ പ്രചാരണ പരിപാടികൾക്കായി ഔദ്യോഗിക ഫേസ്ബുക്ക് പേജ് നേരത്തെ ആരംഭിച്ചിരുന്നു. www.facebook.com/cpim23rdpc എന്ന വിലാസത്തിലുള്ള ഫേസ്ബുക്ക് പേജുവഴിയാണ് പരിപാടികൾ പുറത്ത് വിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

<label for="comment">Comment's</label>