കായംകുളം എംഎൽഎ യു പ്രതിഭയുടെ ആരോപണങ്ങളെ പൂർണമായും തള്ളി സിപിഎം.
കായംകുളത്ത് വോട്ട് ചോർച്ച ഉണ്ടായി എന്ന പ്രതിഭയുടെ ആരോപണം തെറ്റാണ്.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ടു കൂടുകയാണുണ്ടായതെന്ന് സിപിഎം ഏരിയ സെക്രട്ടറി അരവിന്ദാക്ഷൻ പറഞ്ഞു.
കണക്കുകൾ നിരത്തിയാണ് ഏരിയ സെക്രട്ടറിയുടെ വിശദീകരണം.
തനിക്കെതിരെ പ്രവർത്തിച്ച ആളിനെ ആശുപത്രി വികസന സമിതിയിൽ ഉള്‍പ്പെടുത്തി എന്ന ആരോപണവും പാർട്ടി തള്ളിക്കളയുന്നു.
നഗരസഭയിലെ എല്ലാ പാർട്ടി പ്രതിനിധികളും ചേർന്നാണ് ആശുപത്രി വികസന സമിതിയിലെ അംഗങ്ങളെ തീരുമാനിച്ചതെന്നും ഏരിയ സെക്രട്ടറി വിശദീകരിച്ചു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കായംകുളത്ത് വോട്ട് ചോർച്ച ഉണ്ടായെന്ന് ആരോപിച്ച് യു. പ്രതിഭ എംഎൽ എ കഴിഞ്ഞ ദിവസം ഫേസ്ബുക് പോസ്റ്റ് ഇട്ടിരുന്നു .













