• Home
  • kerala
  • മുറിക്കകത്ത് വിഷവാതകം ഉണ്ടാക്കി ശ്വസിച്ച് കൂട്ട മരണം… കൊടുങ്ങല്ലൂരിനെ നടുക്കിയ ആത്മഹത്യയുടെ ചുരുളഴിയുന്നു…

മുറിക്കകത്ത് വിഷവാതകം ഉണ്ടാക്കി ശ്വസിച്ച് കൂട്ട മരണം… കൊടുങ്ങല്ലൂരിനെ നടുക്കിയ ആത്മഹത്യയുടെ ചുരുളഴിയുന്നു…

കൊടുങ്ങല്ലൂരില്‍ ഉഴവത്തുകടവിൽ നാലംഗ കുടുംബം ആത്മഹത്യ ചെയ്തത് സ്വന്തമായി വിഷ വാതകം നിർമിച്ച് അത് ശ്വസിച്ചാണെന്ന് പ്രാഥമിക നിഗമനം.

വിഷവാതകം നിർമിക്കാൻ കാല്‍സ്യം കാർബണേറ്റും സിങ്ക് ഓക്സൈഡും ഇവർ നേരത്തെ വാങ്ങിവെച്ചിരുന്നതായാണ് സൂചന.ഇവരുടെ മൃതദേഹം കണ്ടെത്തിയ മുറിയിലെ പാത്രത്തിൽ കാൽസ്യം കാർബണേറ്റും സിങ്ക് ഓക്സൈഡും കൂട്ടി കലർത്തിയ നിലയിൽ പോലീസ് കണ്ടെത്തിയിരുന്നു. പാത്രം, അടച്ചിട്ട വാതിലിനോട് ചേർത്തുവെച്ച നിലയാണുണ്ടായിരുന്നത്. മുറിക്കുള്ളില്‍ ചാര്‍ക്കോള്‍ കത്തിച്ചിരുന്നതായും പൊലീസ് പറയുന്നു. രാത്രി ഉറങ്ങുന്നതിന് മുമ്പ് ഇത് തയ്യാറാക്കി വെച്ച് ഉറക്കത്തിനിടെ വിഷവാതകം ശ്വസിച്ച് മരണം സംഭവിച്ചതാണെന്ന് ആണ് നിഗമനം.

കിടപ്പുമുറിയിലെ ജനലുകളെല്ലാം അടച്ചിട്ടനിലയിലായിരുന്നു. എയര്‍ഹോളുകളും മറ്റും ടേപ്പ് ഒട്ടിച്ച് വാതകം മുറിക്കുള്ളിൽ നിറഞ്ഞ് നിൽക്കാനുള്ള സംവിധാനം ഉണ്ടാക്കിയിരുന്നു. മുറിയിൽ കാർബൺ മോണോക്സൈഡിന്റെ സാന്നിധ്യമുണ്ടായിരുന്നു എന്നാണ് കണ്ടെത്തൽ. കാർബൺ മോണോക്സൈഡ് ശരീരത്തിൽ പ്രവേശിച്ചാൽ രക്തത്തിലെ ഓക്സിജനെയും അത് വഴി ആന്തരിക അവയവങ്ങളെയുമാണ് ബാധിക്കുക. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത് വരും.

മുറിക്കുള്ളിൽ നിന്ന് ആത്മഹത്യാ കുറിപ്പും ലഭിച്ചിട്ടുണ്ട്. മുറിക്കുള്ളിൽ പ്രവേശിക്കുന്നവർ വിഷ വാതകം ശ്വസിച്ച് അപകടമുണ്ടാക്കരുതെന്ന് കുറിപ്പിൽ പറയുന്നു. അമേരിക്കയിലെ ഐടി കബനിയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയിരുന്ന ആസിഫിന് കടുത്ത സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി ആത്മഹത്യാ കുറിപ്പിൽ പറയുന്നു. ഒരുകോടിയിലേറെ ചിലവിട്ട് നിർമിച്ച വീടിന് ജപ്തി നോട്ടീസ് വന്നിരുന്നതായും കുടുംബം പറഞ്ഞു. ഇതെ തുടർന്നുണ്ടായ മാനസിക സമ്മർദ്ദമാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കരുതുന്നു.

ഇന്നലെ രാവിലെയാണ്
കൊടുങ്ങല്ലൂര്‍ ഉഴവത്തുകടവ് സ്വദേശി ആഷിഫ് (41) ഭാര്യ അബീറ, മക്കളായ അസ്‌റ ഫാത്തിമ (14) അനൈനുനിസ (ഏഴ്) എന്നിവരെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വീടിന്റെ മുകൾ നിലയിൽ കഴിഞ്ഞിരുന്ന ആസിഫും കുടുംബവും 10 ആയിട്ടും ഇറങ്ങി വരാത്തത് കണ്ട് സഹോദരി ചെന്ന് നോക്കുകയായിരുന്നു. വാതിൽ അകത്തു നിന്ന് പൂട്ടിയതിനാൽ അയൽവാസികളും നാട്ടുകാരും ചേർന്ന് വാതിൽ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *