• Home
  • latest news
  • കോവിഡ് ബാധ ആഗോളമായി 19 ശതമാനം കുറഞ്ഞതായി ലോകാരോഗ്യ സംഘടന

കോവിഡ് ബാധ ആഗോളമായി 19 ശതമാനം കുറഞ്ഞതായി ലോകാരോഗ്യ സംഘടന

ലോകത്താകമാനമുള്ള കോവിഡ് ബാധ 19 ശതമാനം കുറഞ്ഞതായി ലോകാരോഗ്യ സംഘടന ചൊവ്വാഴ്ച അറിയിച്ചു.

ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഏഷ്യയിലാണ്. തെക്കു കിഴക്കെ ഏഷ്യയില്‍ 37 ശതമാനം കേസുകള്‍ കുറഞ്ഞു. കഴിഞ്ഞ ആഴ്ച 16 മില്യണ്‍ കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണമാകട്ടെ 75,000 എണ്ണവും.

റഷ്യയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ ഇപ്പോള്‍ ഉള്ളത്.

അതേസമയം നമ്മള്‍ ഒരു തുരങ്കത്തിന്റെ ഒടുവിലുള്ള വെളിച്ചത്തിലേക്ക് എത്തിയിരിക്കുന്നു എന്ന ദക്ഷിണാഫ്രിക്കയിലെ ലോകാരോഗ്യസംഘടനാ പ്രതിനിധി അഭിപ്രായപ്പെട്ടു.

എന്നാല്‍ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് ആന്‍തം ഗബ്രയേസസ് ഇത് അംഗീകരിക്കുന്നില്ല. മഹാമാരി അവസാനിച്ചിട്ടില്ലെന്നും എല്ലാം ഒതുങ്ങിയെന്ന് ചിന്തിക്കുന്നത് അപക്വമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

<label for="comment">Comment's</label>