• Home
  • kerala
  • തോട്ടടയിൽ ബോംബെറിഞ്ഞ് ജീവനെടുത്തത് കല്യാണവീട്ടിൽ പാട്ടുവെച്ചതിനെ ചൊല്ലിയുള്ള തർക്കത്തിൽ..

തോട്ടടയിൽ ബോംബെറിഞ്ഞ് ജീവനെടുത്തത് കല്യാണവീട്ടിൽ പാട്ടുവെച്ചതിനെ ചൊല്ലിയുള്ള തർക്കത്തിൽ..

കണ്ണൂർ തോട്ടടയിൽ യുവാവിനെ ബോബെറിഞ്ഞ് കൊലപ്പെടുത്തിയത് കല്യാണ വീട്ടിൽ പാട്ട് വെച്ചതിനെ ചൊല്ലിയുള്ള തർക്കത്തിൽ. സംഭവത്തെ പറ്റി പ്രദേശവാസി പറയുന്നത് ഇങ്ങനെ.

ശനിയാഴ്ച സംഭവസ്ഥലത്ത് ഒരു കല്യാണം നടക്കുന്നത്തിനിടെ ഏച്ചൂരിൽ നിന്നെത്തിയ ഒരു സംഘം നാട്ടിലെ ചില ചെറുപ്പകാരുമായി തർക്കമുണ്ടായി. കല്യാണവീട്ടിൽ വെച്ച പാട്ടിനെ ചൊല്ലിയാണ് തർക്കമുണ്ടായത്. തർക്കം പിന്നീട് കയ്യാങ്കളിയിലേക്ക് നീണ്ടു. ശേഷം നാട്ടുകാർ ചേർന്ന് പിടിച്ചു മാറ്റി. പ്രശ്‌നം ഒതുക്കി തീർത്താണ് ഇരുകൂട്ടരേയും പറഞ്ഞുവിട്ടത്.

എന്നാൽ ഞായറാഴ്ച ഉച്ചയോടെ ഒരേ കളർ വേഷം ധരിച്ചെത്തിയ ഒരു സംഘം കല്യാണ വീടിനു സമീപമെത്തി ബോംബെറിഞ്ഞ ശേഷം കാറിൽ കയറി രക്ഷപെടുകയായിരുന്നു.
ബോംബാക്രമണം നേരിട്ട യുവാവിന്റെ തല ചിന്നിചിതറിയ നിലയിലായിരുന്നുവെന്ന് ദൃക്സാക്ഷി പറഞ്ഞു.

ഏച്ചൂർ ബാലക്കണ്ടി വീട്ടിൽ പരേതനായ മോഹനൻ ശ്യാമള ദമ്പതികളുടെ മകൻ വിഷ്ണു (26) ആണ് കൊല്ലപ്പെട്ടത്. വിഷ്ണുവിന്റെ തലയിൽ ആണ് ബോംബ് പതിച്ചത്. സംഭവസ്ഥലത്ത് നിന്നും പൊട്ടാത്ത ഒരു ബോംബ് കൂടെ കണ്ടെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *