• Home
  • latest news
  • രാഷ്ട്രമോ മതമോ ഏതാണ് പരമപ്രധാനം ? ഹിജാബ് വിവാദത്തിൽ പരാമർശവുമായി മദ്രാസ് ഹൈക്കോടതി

രാഷ്ട്രമോ മതമോ ഏതാണ് പരമപ്രധാനം ? ഹിജാബ് വിവാദത്തിൽ പരാമർശവുമായി മദ്രാസ് ഹൈക്കോടതി

കർണാടകയിൽ ഹിജാബുമായി ബന്ധപ്പെട്ട് വർദ്ധിച്ചുവരുന്ന വിവാദങ്ങളിലും ചർച്ചകളിലും മദ്രാസ് ഹൈക്കോടതി കടുത്ത ആശങ്ക രേഖപ്പെടുത്തി. രാജ്യത്ത് മതസൗഹാർദം തകർക്കുന്ന പ്രവണത വർധിച്ചുവരുന്നതിൽ അമ്പരന്ന കോടതി രാഷ്ട്രമോ മതമോ ഏതാണ് പരമപ്രധാനമെന്ന് ചോദിച്ചു. ഒരു പൊതു താല്പര്യ ഹർജി പരിഗണിക്കവെയാണ് കോടതി പരാമർശം നടത്തിയത്.

ഡ്രസ് കോഡുമായി ബന്ധപ്പെട്ട് ചില ശക്തികൾ വിവാദം സൃഷ്ടിച്ചിട്ടുണ്ടെന്നും അത് ഇന്ത്യയിലുടനീളം വ്യാപിക്കുകയാണെന്നും മദ്രാസ് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് എം എൻ ഭണ്ഡാരി, ജസ്റ്റിസ് ഡി ഭരത് ചക്രവർത്തി എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു. ചിലർ ഹിജാബിനെ അനുകൂലിക്കുന്നു, ചിലർ തൊപ്പിയെ അനുകൂലിക്കുന്നു. ഇതെല്ലാം ശരിക്കും ഞെട്ടിക്കുന്നതാണെന്നും ബെഞ്ച് പറഞ്ഞു. ഇത് ആശ്ചര്യകരമാണ്.

ഇന്ത്യ ഒരു മതേതര രാജ്യമാണെന്നും എന്നാൽ മതത്തിന്റെ പേരിൽ രാജ്യത്തെ വിഭജിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ജസ്റ്റിസ് ഭണ്ഡാരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

<label for="comment">Comment's</label>