• Home
  • kerala
  • തൃശ്ശൂരില്‍ ചരക്ക് തീവണ്ടി പാളം തെറ്റി : വൈകുന്ന ട്രെയിനുകള്‍ ഇവയൊക്കെ ..

തൃശ്ശൂരില്‍ ചരക്ക് തീവണ്ടി പാളം തെറ്റി : വൈകുന്ന ട്രെയിനുകള്‍ ഇവയൊക്കെ ..

തൃശ്ശൂര്‍ പുതുക്കാട് റെയില്‍വേ സ്‌റ്റേഷന് സമീപം ചരക്ക് തീവണ്ടി പാളം തെറ്റി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.15ഓടെ യാണ് സംഭവം. പെട്രോളിയം ഉല്‍പന്നങ്ങളുമായി എത്തിയ ട്രെയിനാണ് അപകടത്തില്‍ പെട്ടത്. ട്രെയിന്‍ നീക്കാന്‍ സമയമെടുക്കുമെന്ന് റെയില്‍വേ അറിയിച്ചു.

വേണാട് എക്‌സ്പ്രസ് ഷൊര്‍ണൂരില്‍ നിന്ന് പുറപ്പെടാന്‍ വൈകും.

ന്യൂഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന കേരളാ എക്‌സ്പ്രസ് ഒറ്റപ്പാലത്ത് പിടിച്ചിട്ടിരിക്കുകയാണ്.

ബെംഗലൂരു എറണാകുളം ഇന്റര്‍സിറ്റി ഷൊര്‍ണൂരിനടുത്ത് പിടിച്ചിട്ടു.

കോഴിക്കോട് തിരുവനന്തപുരം എക്‌സ്പ്രസ് ഷൊര്‍ണൂരില്‍ പിടിച്ചിടും.

കോട്ടയം നിലമ്പൂര്‍ ട്രെയിന്‍ റദ്ദാക്കാന്‍ സാധ്യതയുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *