• Home
  • kerala
  • അംബാനിയെയും അദാനിയെയും ആരാധിക്കുകയാണ് വേണ്ടത് ; അൽഫോൺസ് കണ്ണന്താനം

അംബാനിയെയും അദാനിയെയും ആരാധിക്കുകയാണ് വേണ്ടത് ; അൽഫോൺസ് കണ്ണന്താനം

രാജ്യത്ത് നിരവധി തൊഴിൽ സൃഷ്ടിക്കുന്ന അമ്പാനിയെയും അദാനിയേയും പോലുള്ള വ്യവസായ പ്രമുഖരെ ആരാധിക്കുകയാണ് വേണ്ടതെന്ന് ബിജെപി എംപി അൽഫോൺസ് കണ്ണന്താനം. രാജ്യത്ത് നിലനിൽക്കുന്ന തൊഴിലില്ലായ്മയെ പറ്റി രാജ്യസഭയിൽ ചർച്ചചെയ്യവെയാണ് അൽഫോൺസ് കണ്ണന്താനത്തിന്റെ പ്രതികരണം.

‘മുതലാളിത്വത്തിന് വേണ്ടി സംസാരിക്കുന്നതിൽ നിങ്ങൾക്ക് എന്നെ കുറ്റപ്പെടുത്താം. അംബാനിയെ പോലുള്ള അദാനിയെ പോലുള്ള വ്യവസായകരെ നാം ആരാധിക്കണം. അവർ രാജ്യത്തിന് തൊഴിൽ സമ്മാനിക്കുന്നു. രാജ്യത്തിനു വേണ്ടി പണം നിക്ഷേപിക്കുകയും തൊഴിൽ സൃഷ്ട്ടിക്കുകയും ചെയ്യുന്ന എല്ലാ വ്യവസായകരെയും നാം ബഹുമാനിക്കണം’ – കണ്ണന്താനം രാജ്യസഭയിൽ പറഞ്ഞു.

https://thepoliticaleditor.com/2022/02/lakhimpur-kheri-murder-chief-accused-got-bail/

അതേ സമയം സർക്കാരിന്റെ നയങ്ങളെല്ലാം രാജ്യത്ത് സാമ്പത്തിക അസമത്വം ഉണ്ടാക്കുമെന്ന് പ്രതിപക്ഷം വിമർശിച്ചു.

മനോജ്‌ കുമാർ ജാ

സർക്കാർ ‘അമൃത് കാൽ ക ബഡ്ജറ്റ്’ എന്നാണ് ബജറ്റിനെ വിശേഷിപ്പിച്ചത്. എന്നാൽ കഴിഞ്ഞ 5 വർഷം എടുത്ത് പരിശോധിച്ചാൽ ആർക്കാണ് അമൃത് ലഭിച്ചതെന്നും ആർക്കാണ് വിഷം ലഭിച്ചതെന്നും മനസ്സിലാകും. സർക്കാരിന്റെ സുഹൃത്തുക്കൾക്ക് അമൃതും സാധാരണ ജനങ്ങൾക്ക് വിഷം മാത്രവുമാണ് ലഭിച്ചത്.തൊഴിലവസരം സൃഷ്ടിക്കുന്നതിൽ സർക്കാരിന് യാതൊരു വീക്ഷണവും ഉണ്ടായില്ല.’ – ആർജെഡി എംപി മനോജ്‌ കുമാർ ജാ പറഞ്ഞു. രാജ്യത്തെ തൊഴിൽ രഹിതരുടെ ക്ഷമ നശിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *