• Home
  • latest news
  • മാധ്യമ പ്രവര്‍ത്തകരെ നിയന്ത്രിക്കാനും കേന്ദ്ര സര്‍ക്കാര്‍ ശ്രമം

മാധ്യമ പ്രവര്‍ത്തകരെ നിയന്ത്രിക്കാനും കേന്ദ്ര സര്‍ക്കാര്‍ ശ്രമം

മാധ്യമപ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അവരുടെ അക്രഡിറ്റേഷൻ ചട്ടങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നു.പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ പുതുക്കിയ മാര്‍ഗനിര്‍ദേശത്തിലാണ് ഇത് സംബന്ധിച്ച വിവരണം നല്‍കിയിട്ടുള്ളത്.

രാജ്യത്തിന്റെ അഖണ്ഡകയ്ക്ക് എതിരായോ രാജ്യസുരക്ഷയ്ക്ക് എതിരായോ വിദേശ രാജ്യങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയോ, കോടതിയലക്ഷ്യം,മാനനഷ്ടം തുടങ്ങിയവയ്ക്ക് കാരണമാവുകയോ ചെയ്താല്‍ അക്രഡിറ്റേഷന്‍ റദ്ദാക്കുമെന്നാണ് പുതിയ ചട്ടം. കേന്ദ്ര സര്‍ക്കാരിന്റെ അക്രഡിറ്റേഷന്‍ ഉണ്ടെന്ന് മാധ്യമ പ്രവര്‍ത്തകര്‍ വെളിപ്പെുടുത്തുന്നതിനും വിലക്കേര്‍പ്പെടുത്തി.

2013 ലെ മാര്‍ഗനിര്‍ദേശങ്ങളില്‍ ഭേദഗതി വരുത്തിയാണ് പുതുക്കിയ കര്‍ശന നിബന്ധനകള്‍ കൊണ്ടുവന്നിരിക്കുന്നത്.

മാധ്യമ മേഖലയിലെ വിദഗ്ധരോട് കൂടിയാലോചിക്കാതെയാണ് പുതിയ ചട്ടങ്ങള്‍ കൊണ്ടു വന്നിരിക്കുന്നത്. വിമര്‍ശിക്കുന്നവരുടെയും വിയോജിപ്പ് പ്രകടിപ്പിക്കുന്നവരുടെയും വായമൂടിക്കെട്ടാനുള്ള കേന്ദ്ര സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് ഇപ്പോഴുള്ള നിയന്ത്രണങ്ങള്‍ എന്നാണ് വിമര്‍ശനം.

ദേശസുരക്ഷയ്ക്ക വിരുദ്ധമായ പരിപാടികള്‍ സംപ്രേഷണം ചെയ്‌തെന്നാരോപിച്ച് മീഡിയാ വണ്‍ ചാനലിന്റെ സംപ്രേഷണാനുമതി കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ റദ്ദുചെയ്തിരുന്നു. ഹത്രാസ് പീഡനം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മാധ്യമപ്രവര്‍ത്തകനെയും ഇതേ കാരണം ഉന്നയിച്ചാണ് യുഎപിഎ ചുമത്തി ജയിലിലടച്ചത്.

Leave a Reply

Your email address will not be published. Required fields are marked *