• Home
  • latest news
  • കർണാടകയിൽ ത്രിവർണ്ണ പതാക മാറ്റി കാവിക്കൊടി ഉയർത്തി വിദ്യാർത്ഥി..

കർണാടകയിൽ ത്രിവർണ്ണ പതാക മാറ്റി കാവിക്കൊടി ഉയർത്തി വിദ്യാർത്ഥി..

കർണാടകയിൽ ഹിജാബ് നിരോധനവും തുടർന്നുള്ള സംഘർഷങ്ങളും കത്തിനിൽക്കേ ഷിമോഗയിലെ കോളേജിൽ വിദ്യാർത്ഥി
ദേശീയ പതാക മാറ്റി കാവിക്കൊടി ഉയർത്തുന്ന വിഡിയോ വ്യാപകമായി പ്രചരിക്കുകയാണ്. കാവിക്കൊടികളും ഷാളുകളുമായി നിരവധി കുട്ടികൾആഹ്ലാദം പ്രകടിപ്പിക്കുന്നതും വീഡിയോയിൽ കാണാം.വ്യാപകമായ സംഘർഷവും കല്ലേറും ഉണ്ടായതോടെ ഷിമോഗയിൽ 144 പ്രഖ്യാപിച്ചു.

ഇന്ന് രാവിലെയാണ് കർണാടകയിലെ ഒരു കോളേജിന് പുറത്ത് ഹിജാബ് ധരിച്ച് എത്തിയ വിദ്യാർത്ഥികളും കാവി ഷാൾ ധരിച്ച് എത്തിയവരും തമ്മിൽ സംഘർഷം ഉണ്ടായത്. ജയ് ശ്രീറാം വിളിച്ചുകൊണ്ട് കാവി ഷാൾ ധരിച്ചെത്തിയ വിദ്യാർത്ഥികൾ പ്രതിഷേധിക്കുകയായിരുന്നു.

https://thepoliticaleditor.com/2022/02/young-got-stuck-in-cherad-hill-chief-minister-seeks-army-help-for-rescue/

സ്ഥിതി വഷളായത്തോടെ കർണാടകയിലെ മുഴുവൻ സ്കൂളുകളും കോളേജുകളും 3 ദിവസത്തേക്ക് അടച്ചിടാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഉത്തരവിട്ടു. എല്ലാവരോടും സംയമനം പാലിക്കാനും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

<label for="comment">Comment's</label>