• Home
  • kerala
  • രാജേന്ദ്രൻ ബ്രാഹ്മണനായതു കൊണ്ടല്ല സ്ഥാനാർഥിയായത്…എസ് സി ആയത്കൊണ്ടാണ് ; എം എം മണി

രാജേന്ദ്രൻ ബ്രാഹ്മണനായതു കൊണ്ടല്ല സ്ഥാനാർഥിയായത്…എസ് സി ആയത്കൊണ്ടാണ് ; എം എം മണി

സി.പി.എം ജാതി നോക്കി കളിച്ചതാണെന്ന ദേവികുളം മുൻ എം എൽ എ
എസ്. രാജേന്ദ്രൻെറ ആരോപണത്തിന് മറുപടിയുമായി എം.എം. മണി രംഗത്ത്.
റിസർവേഷൻ സീറ്റിൽ ജാതി നോക്കാതെ എങ്ങനെ സ്ഥാനാർഥിയെ നിർത്തുമെന്നാണ് എം.എം. മണി ചോദിച്ചത്. ‘രാജേന്ദ്രൻ ബ്രാഹ്മണനായതു കൊണ്ട് സ്ഥാനാർഥിയായതല്ലല്ലോ. എസ്.സി വിഭാഗമായത് കൊണ്ടാണ് രാജേന്ദ്രനെ സ്ഥാനാർഥിയാക്കിയത്.
രാജേന്ദ്രൻ പത്രസമ്മേളനം നടത്തിയാൽ നമ്മളും കൂടുതൽ കാര്യങ്ങൾ പറയേണ്ടി വരും.’-എം.എം മണി പറഞ്ഞു.

എസ്. രാജേന്ദ്രൻ

ദേവികുളത്തെ സി.പി.എം സ്ഥാനാർഥി എ. രാജയെ താൻ ജാതി പറഞ്ഞ്​ തോൽപിക്കാൻ ശ്രമിച്ചെന്ന് ജില്ലാ നേതൃത്വത്തിന്‍റെ ​ആരോപണമുണ്ടായിരുന്നു.
ജാതീയമായ വേര്‍തിരിവ് ഉണ്ടാക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും പാര്‍ട്ടി തന്നെയാണ് ജാതി നോക്കി സ്ഥാനാർഥിയെ തീരുമാനിച്ചതെന്നുമാണ് എസ്. രാജേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞത്.

തന്നെ പുറത്താക്കാനുള്ള ശ്രമം പണ്ടേ പാർട്ടി തുടങ്ങിയിരുന്നു. തനിക്കെതിരെ പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്‍റെ കണ്ടെത്തലുകൾ പൂർണമായും ശരിയല്ലെന്നും രാജേന്ദ്രൻ പ്രതികരിച്ചിരുന്നു.

തിരഞ്ഞെടുപ്പ് സ്ഥാനാർഥിയെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ എസ് രാജേന്ദ്രന്റെ സസ്പെൻഷൻ സിപിഎം സെക്രട്ടയേറ്റ് കഴിഞ്ഞ ദിവസമാണ് ശരി വെച്ചത്. ഒരു വർഷത്തേക്കാണ് രാജേന്ദ്രന്റെപാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *