• Home
  • kerala
  • സംവിധായകൻ ബാല ചന്ദ്ര കുമാറിനെതിരെ പീഡന പരാതി

സംവിധായകൻ ബാല ചന്ദ്ര കുമാറിനെതിരെ പീഡന പരാതി

സംവിധായകൻ ബാല ചന്ദ്ര കുമാറിനെതിരെ പീഡന പരാതിയുമായി യുവതി. കണ്ണൂർ സ്വദേശിനിയായ നാല്പത്കാരി കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി.
പത്ത് വർഷം മുമ്പ് ജോലി വാഗ്ദാനം ചെയ്തു ഗാന രചയിതാവിന്റെ കൊച്ചിയിലെ വീട്ടിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചുവെന്നാണ് പരാതി. പീഡന ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി എന്നും പരാതിയിൽ പറയുന്നു.
ഇത്തരത്തിലുള്ള വ്യക്തി നടിയുടെ പീഡനത്തിൽ നീതി വാങ്ങിക്കൊടുക്കാൻ ചാനലുകളിൽ വരുന്നത് കണ്ടപ്പോഴാണ് പരാതി കൊടുക്കാൻ തീരുമാനിച്ചതെന്നാണ് പാതിയിൽ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *