ഖുറൈഷിക്കു മുമ്പ് ഐ.എസ്.തലവനായിരുന്ന അബൂബക്കര് അല് ബാഗ്ദാദിയും ഒളിത്താവളമായി തിരഞ്ഞെടുത്തിരുന്നത് ആത്മേഹ് തന്നെയായിരുന്നു. ഐഎസിന്റെ കടുത്ത എതിരാളികളായ ജിഹാദി ഗ്രൂപ്പുകളുടെയും സിറിയൻ സർക്കാരിനെതിരെ പോരാടുന്ന തുർക്കി പിന്തുണയുള്ള വിമത വിഭാഗങ്ങളുടെയും ശക്തികേന്ദ്രമാണ് ഈ പ്രദേശം. എതിരാളികളുടെ കേന്ദ്രത്തിൽ താമസിച്ചാൽ ആരും സംശയിക്കില്ല എന്ന തന്ത്രം ആണ് ഇവരെല്ലാം നടപ്പാക്കിയത്.

ആത്മേഹില് നിന്നും 16 കിലോമീറ്റര് അകലെയുള്ള വീട്ടിലായിരുന്നു ബാഗ്ദാദി. യു.എസ്.സേന 2019-ല് ഇവിടേക്ക് കടന്നുകയറിയപ്പോള് ബാഗ്ദാദിയും സൈന്യത്തിന്റെ കൈകളില് ജീവനോടെ പെടാതിരിക്കാന് കുടുംബസമേതം സ്വയം സ്ഫോടനം നടത്തി മരിക്കുകയായിരുന്നു.
2014-ൽ വടക്ക്-പടിഞ്ഞാറൻ ഇറാഖിൽ യസീദി ജനതയെ വംശഹത്യ നടത്തിയതിന് പിന്നിലെ പ്രേരകശക്തിയായിരുന്നു ഇപ്പോൾ കൊല്ലപ്പെട്ട ഖുറേഷി. ഇറാഖിലും സിറിയയിലും ഗ്രൂപ്പ് പുനഃസംഘടിപ്പിക്കാനും കൂടുതൽ ശേഷി വർദ്ധിപ്പിക്കാനും ഇയാൾ ശ്രമിച്ചു. കഴിഞ്ഞ മാസം വടക്ക് കിഴക്കൻ സിറിയയിൽ വൻതോതിൽ ജയിൽ തകർക്കാനുള്ള സുപ്രധാന ശ്രമത്തിലും ഖുറേഷിയുടെ വലിയ പങ്ക് സംശയിച്ചിരുന്നു.













