• Home
  • latest news
  • ഗല്‍വാന്‍ ഏറ്റുമുട്ടലില്‍ ചൈനയുടെ 38 സൈനികര്‍ നദിയില്‍ വീണു മരിച്ചുവെന്ന്‌ വെളിപ്പെടുത്തല്‍…

ഗല്‍വാന്‍ ഏറ്റുമുട്ടലില്‍ ചൈനയുടെ 38 സൈനികര്‍ നദിയില്‍ വീണു മരിച്ചുവെന്ന്‌ വെളിപ്പെടുത്തല്‍…

2020 ജൂണിൽ കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ ഇന്ത്യയും ചൈനയും സൈനികർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 38 ചൈനീസ് സൈനികർ കൊല്ലപ്പെട്ടിരുന്നതായി ഓസ്‌ട്രേലിയൻ ദിനപത്രമായ ദി ക്ലാക്‌സൻ പ്രസിദ്ധീകരിച്ച അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ചൈന റിപ്പോർട്ട് ചെയ്ത സംഖ്യയേക്കാൾ 9 മടങ്ങ് കൂടുതലാണിത്. ഒന്നര വർഷത്തെ ഗവേഷണത്തിന് ശേഷമാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

ക്ലാക്‌സണ്‍ പത്രത്തിലെ റിപ്പോര്‍ട്ട്‌

ഓസ്‌ട്രേലിയൻ പത്രം സ്വതന്ത്ര സോഷ്യൽ മീഡിയ ഗവേഷകരുടെ ഒരു ടീമിനെ ഉപയോഗിച്ച് തയ്യാറാക്കിയ റിപ്പോർട്ട് . ‘ഗാൽവാൻ ഡീകോഡഡ്’ എന്ന പേരിൽ പുറത്തിറക്കിയിരിക്കയാണ്. ആ രാത്രിയിൽ ചൈനയിലെ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ (പിഎൽഎ) നിരവധി സൈനികർ ഗാൽവാൻ നദിയിൽ ഒലിച്ചുപോയതായി ആന്റണി ക്ലാൻ നേതൃത്വം നൽകുന്ന പ്രത്യേക റിപ്പോർട്ടിൽ പറയുന്നു. ചൈനയുടെ എല്ലാ പ്രചരണങ്ങളെയും നിഷേധിക്കുന്ന വെളിപ്പെടുത്തലാണ് ഇത്. ഗാൽവാനിൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം ചൈന ഇതുവരെ നൽകിയിട്ടില്ല, എന്നാൽ കഴിഞ്ഞ വർഷം ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട നാല് സൈനികർക്ക് മെഡലുകൾ പ്രഖ്യാപിച്ചിരുന്നു. ഇത് ഒരു തന്ത്രം ആയാണ് കണക്കാക്കുന്നതെന്നു റിപ്പോർട്ട് പറയുന്നു.

ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ വെയ്‌ബോയുടെ നിരവധി ഉപയോക്താക്കളുടെ ബ്ലോഗുകളിൽ തെളിഞ്ഞത് 38 ചൈനീസ് സൈനികർ അന്ന് രാത്രി നദിയിൽ ഒലിച്ചുപോയിരുന്നു എന്നാണെന്നും പിന്നീട് ചൈനീസ് അധികൃതർ ഈ സോഷ്യൽ മീഡിയ പോസ്റ്റുകളെല്ലാം നീക്കം ചെയ്തതായും പറയുന്നു.

2020 ഏപ്രിലിൽ ചൈനീസ് സൈന്യം ഗാൽവാൻ താഴ്‌വരയിൽ നിർമ്മാണ പ്രവർത്തനങ്ങൾ ഊർജിതമാക്കിയെങ്കിലും ജൂൺ 15 ന് ഒരു താൽക്കാലിക പാലത്തിൽ നിന്നാണ് യുദ്ധം ആരംഭിച്ചതെന്ന് റിപ്പോർട്ട് അവകാശപ്പെട്ടു. 2020 മെയ് ആദ്യം ടിബറ്റിലെ പാംഗോങ് തടാകത്തിന് സമീപം ഇന്ത്യൻ, ചൈന സൈനികർ തമ്മിൽ ഏറ്റുമുട്ടി. ഏറ്റുമുട്ടലുകളും തുടർന്നുള്ള സംഭവങ്ങളും ചൈനീസ് സർക്കാർ നിയന്ത്രിത മാധ്യമം റിപ്പോർട്ട് ചെയ്തില്ല.

Leave a Reply

Your email address will not be published. Required fields are marked *