• Home
  • kerala
  • ആറ്റിങ്ങലിൽ കെ റെയിൽ വിരുദ്ധ പ്രതിഷേധക്കാർക്ക് നേരെ പോലീസ് ലാത്തി വീശി..

ആറ്റിങ്ങലിൽ കെ റെയിൽ വിരുദ്ധ പ്രതിഷേധക്കാർക്ക് നേരെ പോലീസ് ലാത്തി വീശി..

കെ റെയിൽ പദ്ധതിക്കെതിരെ തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിലും പ്രതിഷേധം. ആലംകോട് ഇസ്ലാംമുക്കിൽ കെ റെയിൽ വിരുദ്ധ ജനകീയ സമിതി പ്രവർത്തകരെ പിരിച്ചു വിടാൻ പോലീസ് ശ്രമിച്ചതിനെ തുടർന്ന് പ്രതിഷേധക്കാരും പോലീസും തമ്മിൽ സംഘർഷമുണ്ടായി. പ്രതിഷേധക്കാർക്ക് നേരെ പോലീസ് ലാത്തി വീശി. കല്ലിടൽ തടയാൻ എത്തിയ പ്രതിഷേധക്കാരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി.

https://thepoliticaleditor.com/2022/01/sivsena-declines-its-candidate-in-panaji-supports-utpal-pareekkar/

ഒരു വനിതയടക്കം ഏഴോളം പേരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. അറസ്റ്റ് ചെയ്തവരെ ആറ്റിങ്ങൽ, വർക്കല സ്റ്റേഷനുകളിലേക്ക് മാറ്റി.

സംസ്ഥാനത്ത് നിരവധി സ്ഥലങ്ങളിൽ കെ റെയിൽ വിരുദ്ധ പ്രതിഷേധങ്ങൾ നടക്കുകയാണ്. കല്ലിടാൻ എത്തുന്ന ഉദ്യോഗസ്ഥരെ ജനകീയ സമിതി തടയുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം കോട്ടയം ജില്ലയിൽ കല്ലിടാൻ എത്തിയ വാഹനത്തിന് മുന്നിൽ നിരന്നു കിടന്നാണ് പ്രതിഷേധക്കാർ വാഹനം തടഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *