• Home
  • kerala
  • ടിക്കറ്റ് മെഷീൻ പൊട്ടിത്തെറിച്ച് കണ്ടക്ടർക്ക് പരിക്ക്

ടിക്കറ്റ് മെഷീൻ പൊട്ടിത്തെറിച്ച് കണ്ടക്ടർക്ക് പരിക്ക്

തിരുവനന്തപുരത്ത് കെഎസ്ആർടിസിയിലെ ടിക്കറ്റ് മെഷീൻ പൊട്ടിത്തെറിച്ച് കണ്ടക്ടർക്ക് പരിക്ക്. പെരുമ്പാവൂർ സ്വദേശിയായ എം.എം. മുഹമ്മദിന്റെ കൈയ്ക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെ ജീവനക്കാരുടെ വിശ്രമമുറിയിൽ വെച്ചായിരുന്നു സംഭവം.ടിക്കറ്റ് മെഷീൻ പൂർണമായും കത്തിനശിച്ചു.

തിരുവനന്തപുരം-സുൽത്താൻ ബത്തേരി സൂപ്പർ ഡീലക്സ് ബസിലെ മെഷീനാണ് പൊട്ടിത്തെറിച്ചത്. മെഷീനിലുണ്ടായ ഷോർട്ട് സർക്യൂട്ടാകാം അപകട കാരണമെന്ന് സംശയിക്കുന്നു. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ടിക്കറ്റ് മെഷീന്‍ പൊട്ടിത്തെറിക്കുന്നതെന്നാണ് ജീവനക്കാര്‍ പറയുന്നത്.

‘മൈക്രോ എഫ്.എക്സ്’ എന്ന കമ്പനി നിർമിച്ചതാണ് മെഷീൻ. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഈ കമ്പനിയുടെ മെഷീനുകൾ വാങ്ങിയതിൽ അഴിമതി ആരോപണം ഉയർന്നിരുന്നു. പൊതുമേഖലാ കമ്പനിയ്ക്ക് പകരം സ്വകാര്യ കമ്പനിക്ക് കരാർ നൽകിയതിലാണ് ആരോപണം ഉയർന്നത്.സംഭവത്തിൽ കെ.എസ്.ആർ.ടി.സി. അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *