• Home
  • latest news
  • ചോദ്യം ഇഷ്ടപ്പെട്ടില്ല ; മൈക് ഓൺ ആണെന്ന് ഓർക്കാതെ മാധ്യമ പ്രവർത്തകനെ ജോബൈഡൻ വിളിച്ചു ‘ സാത്താന്റെ സന്തതി’…
Image

ചോദ്യം ഇഷ്ടപ്പെട്ടില്ല ; മൈക് ഓൺ ആണെന്ന് ഓർക്കാതെ മാധ്യമ പ്രവർത്തകനെ ജോബൈഡൻ വിളിച്ചു ‘ സാത്താന്റെ സന്തതി’…

വൈറ്റ് ഹൗസിലെ വാർത്താ സമ്മേളന ത്തിനിടെ മാധ്യമ പ്രവർത്തകനെ അസഭ്യം പറഞ്ഞ് യുഎസ് പ്രസിഡണ്ട് ജോബൈഡൻ.

ഡൊണാള്‍ഡ് ട്രംപിനെയും വലതുപക്ഷ പാര്‍ട്ടിയെയും ശക്തമായി പിന്തുണയ്ക്കുന്ന ഫോക്സ്ന്യൂസ് റിപ്പോർട്ടറുടെ ചോദ്യമാണ് ബൈഡനെ ചൊടിപ്പിച്ചത്.

വിലക്കയറ്റം രാഷ്ട്രീയ ബാധ്യതയായി തോന്നുന്നുണ്ടോ എന്നായിരുന്നു ഫോക്സ്ന്യൂസ് റിപ്പോർട്ടർ ഡൂസിയുടെ ചോദ്യം. വിലക്കയറ്റം എന്നത് വലിയ സമ്പത്താണ്. കൂടുതല്‍ പണപ്പെരുപ്പം വരട്ടെ എന്നായിരുന്നു ബൈഡൻ പരിഹാസ രൂപേണ മറുപടി നൽകിയത്.ഇതിന് പിന്നാലെയാണ് ‘സ്റ്റുപ്പിഡ് സണ്‍ ഓഫ എ ബിച്ച്’ എന്ന പ്രയോഗം ബൈഡന്‍ പതിഞ്ഞ സ്വരത്തിൽ നടത്തിയത്.

യോഗം കഴിഞ്ഞ് എല്ലാവരും മുറി വിടുന്ന സമയത്തായിരുന്നു ഡൂസിയുടെ ചോദ്യവും ബൈഡന്റെ പരാമർശവും. ബഹളത്തിനിടയിൽ പറഞ്ഞതെന്തെന്ന് കൃത്യമായി റിപ്പോർട്ടർക്ക് മനസ്സിലായിരുന്നില്ല. പിന്നീടാണ് വീഡിയോ പ്രചരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *