• Home
  • kerala
  • ദിലീപിന്‍റെ ജാമ്യകാര്യത്തിൽ ഇടപെട്ടില്ലെന്ന് നെയ്യാറ്റിൻകര ബിഷപ്പ്

ദിലീപിന്‍റെ ജാമ്യകാര്യത്തിൽ ഇടപെട്ടില്ലെന്ന് നെയ്യാറ്റിൻകര ബിഷപ്പ്

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്‍റെ ജാമ്യകാര്യത്തിൽ ഇടപെട്ടില്ലെന്ന് നെയ്യാറ്റിൻകര ബിഷപ്പ് പ്രതികരിച്ച് രംഗത്ത് വന്നു. ദിലീപുമായും സംവിധായകന് ബാലചന്ദ്രകുമാരുമായും ബന്ധമില്ലെന്നും ബിഷപ്പ് പ്രതികരിച്ചു. വിവാദങ്ങളിലേക്ക് ബിഷപ്പിനെ വലിച്ചിഴക്കരുതെന്ന് നെയ്യാറ്റിൻകര രൂപതയും ആവശ്യപ്പെട്ടു. ബിഷപ്പിനെ അപകീർത്തിപ്പെടുത്തുന്നതിലൂടെ നൽകുന്നത് തെറ്റായ സന്ദേശമാണെന്നും രൂപത അഭിപ്രായപ്പെട്ടു.

സംവിധായകൻ ബാലചന്ദ്രകുമാർ നെയ്യാറ്റിൻകര ബിഷപ്പിന്റെ പേരിൽ പണം ചോദിച്ചെന്ന് ദിലീപ് ഹൈകോടതിയിൽ സമർപ്പിച്ച സത്യാ വാങ്മൂലത്തിൽ പറഞ്ഞിരുന്നു. പല തവണയായി 10 ലക്ഷത്തോളം രൂപ പറ്റി. വീണ്ടും പണം ചോദിച്ചപ്പോൾ നിരസിച്ചു. സിനിമയും നിരസിച്ചു. ഇതോടെ ശത്രുതയായി എന്നുമാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. ബാലചന്ദ്രകുമാറിന്‌ തന്നോട്‌ ശത്രുത ഉണ്ടായതിനാലാണ്‌ തനിക്കെതിരെ ഇപ്പോള്‍ രംഗത്തു വന്നിരിക്കുന്നതെന്നാണ്‌ ദിലീപ്‌ പറയുന്നത്‌.

Leave a Reply

Your email address will not be published. Required fields are marked *