പുതിയ കോവിഡ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെ ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൺ തന്റെ വിവാഹം റദ്ദാക്കി. ടെലിവിഷൻ അവതാരകൻ ക്ലാർക്ക് ഗെയ്‌ഫോർഡുമായുള്ള തന്റെ വിവാഹം നടക്കില്ലെന്ന് ജസീന്ത ഞായറാഴ്ച മാധ്യമപ്രവർത്തകരോട് സ്ഥിരീകരിച്ചു. കൊവിഡ് മഹാമാരിയുടെ ഒന്നാം തരംഗത്തില്‍ ഫലപ്രദമായ നിയന്ത്രണങ്ങളിലൂടെ ന്യൂസിലാന്‍ഡില്‍ കൊവിഡ് മുക്തമാക്കി ലോക ശ്രദ്ധ പിടിച്ചുപറ്റിയ പ്രധാനമന്ത്രിയാണ് ജസീന്ത ആര്‍ഡേന്‍.
ഓമിക്രോൺ വകഭേദം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം രാജ്യം മുഴുവൻ കടുത്ത നിയന്ത്രണത്തിലാണ്. പരിപാടികളിൽ വാക്‌സിനേഷൻ എടുത്ത 100 പേർക്കുള്ള പരിധിയും കടകളിലും പൊതുഗതാഗതത്തിലും മാസ്‌ക് ധരിക്കുന്നതും നിയന്ത്രണങ്ങളിൽ ഉൾപ്പെടുന്നു. ന്യൂസിലൻഡിൽ 15,104 കോവിഡ് കേസുകളും 52 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.













