• Home
  • kerala
  • സി പി എം ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റി വെച്ചു

സി പി എം ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റി വെച്ചു

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റിവച്ചു. കോവിഡ് വ്യാപനം കണക്കിലെടുത്താണ് സമ്മേളനം മാറ്റിവെയ്ക്കാൻ തീരുമാനിച്ചതെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആർ. നാസർ അറിയിച്ചു.

സമ്മേളനത്തിന്റെ ഭാഗമായുള്ള കൊടിമര ജാഥയും പദയാത്രയുമെല്ലാം നേരത്തെ ഒഴിവാക്കിയിരുന്നു. തുടർന്നാണ് സമ്മേളനവും മാറ്റിവെയ്ക്കാൻ തീരുമാനിച്ചത്.

ഈ മാസം 28, 29, 30 തീയതികളിലായിരുന്നു സമ്മേളനം നടത്താൻ തീരുമാനിച്ചിരുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും ജില്ലാ സെക്രട്ടറി അറിയിച്ചു.

50 പേരിൽ കൂടുതലുള്ള പൊതുപരിടികൾ വിലക്കി ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതെ തുടർന്നാണ് കാസർഗോഡ് ജില്ലാ സമ്മേളനം ഒരു ദിവസമായി വെട്ടിച്ചുരുക്കുകയും തൃശൂർ ജില്ലാ സമ്മേളനത്തിലെ പല പരിപാടികളും ഒഴിവാക്കുകയും ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

<label for="comment">Comment's</label>