മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മകൻ വി എ അരുൺ കുമാർ ഫേസ്ബുക്കിലൂടെയാണ് വിവരം അറിയിച്ചത്. വി എസിനെ പരിചരിച്ച നഴ്സിന് കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നാണ് വി എസിനും രോഗം ബാധിച്ചതെന്ന് അരുൺ കുമാർ പറഞ്ഞു.
കുറച്ച് നാളുകൾക്ക് മുമ്പ് ന്യുമോണിയ ബാധിച്ചും വി എസ് ചികിത്സയിൽ ആയിരുന്നു.













