ഉത്തരാഖണ്ഡിൽ കോൺഗ്രസിന് മുൻതൂക്കം ലഭിച്ചേക്കുമെന്ന് അഭിപ്രായ സർവേ റിപ്പോർട്ട്. സീ ന്യൂസ് പുറത്ത് വിട്ട അഭിപ്രായ സർവേ ഫലമാണ് കോൺഗ്രസിന് നേരിയ മുൻ തൂക്കമുണ്ടാകുമെന്ന് കണ്ടെത്തിയത്.
70 അംഗ നിയമസഭയിൽ കോൺഗ്രസിന് 35 ഉം ബിജെപി ക്ക് 33 ഉം സീറ്റുകൾ ലഭിക്കുമെന്നാണ് പ്രവചനം. കോൺഗ്രസ് നേതാവ് ഹരീഷ് രാവത് മുഖ്യമന്ത്രി ആകുമെന്ന് 43 % പേരും വിശ്വസിക്കുമ്പോൾമുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി വീണ്ടും തിരഞ്ഞെടുക്കപ്പെടുമെന്ന് 31 % പേർ മാത്രമാണ് കരുതുന്നത്. കന്നിയങ്കത്തിനിറങ്ങുന്ന ആം ആദ്മി പാർട്ടിക്ക് ഒരു സീറ്റ് ലഭിക്കും, കൂടാതെ ഒരു സ്വതന്ത്രനും ജയിക്കുമെന്നാണ് പ്രവചനം.
നിലവിൽ 54 സീറ്റുകളോടെ ബിജെപി യാണ് ഉത്തരാഖണ്ഡ് ഭരിക്കുന്നത്.













