• Home
  • kerala
  • ഉത്തരാഖണ്ഡില്‍ ബി.ജെ.പി.ക്ക്‌ പുതിയ തുറുപ്പു ചീട്ട്‌…

ഉത്തരാഖണ്ഡില്‍ ബി.ജെ.പി.ക്ക്‌ പുതിയ തുറുപ്പു ചീട്ട്‌…

ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണമടഞ്ഞ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ സഹോദരന്‍ റിട്ട. കേണല്‍ വിജയ് റാവത്ത് ബിജെപിയില്‍ ചേര്‍ന്നു. ബിപിന്‍ റാവത്തിന്റെ ഇളയ സഹോദരനാണ് ഇദ്ദേഹം. വിജയ് റാവത്ത് ദല്‍ഹി പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ അംഗത്വം സ്വീകരിച്ചു. ഉത്തര്‍ഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ചടങ്ങില്‍ സന്നിഹിതനായിരുന്നു.

34 വര്‍ഷത്തെ സൈനിക ജീവിതത്തിന് ശേഷം കേണല്‍ പദവിയിലിരിക്കെയാണ് വിജയ് റാവത്ത് വിരമിച്ചത്. ഉത്തര്‍ഖണ്ഡ് മുഖ്യമന്ത്രി ഇന്ന് പുലര്‍ച്ചെ റിട്ട. കേണല്‍ വിജയ് റാവത്തുമായി കൂടിക്കാഴ്ച നടത്തിയത് വാര്‍ത്തയായിരുന്നു.
ഉത്തരാഖണ്ഡില്‍ ബി.ജെ.പി. ബിപിന്‍ റാവത്തിന്റെ പൈതൃകവും ഓര്‍മയും പുതിയ തുറുപ്പു ചീട്ടായി ഉപയോഗിക്കാനാണ്‌ സഹോദരനെ പാര്‍ടിയിലേക്ക്‌ ക്ഷണിച്ചത്‌ എന്ന്‌ വാര്‍ത്തകളുണ്ട്‌. രാജ്യത്തിന്റെ കാവല്‍ക്കാരന്റെ കുടുംബാംഗത്തിന്‌ പാര്‍ടിയില്‍ പദവി നല്‍കുക വഴി രാഷ്ട്രീയമായ നേട്ടങ്ങള്‍ തിരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്ന കണക്കുകൂട്ടലും പാര്‍ടി നേതൃത്വത്തിലുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *