• Home
  • kerala
  • പോലീസ് സ്‌റ്റേഷന് നേരെ പെട്രോള്‍ ബോംബാക്രമണം

പോലീസ് സ്‌റ്റേഷന് നേരെ പെട്രോള്‍ ബോംബാക്രമണം

പോലീസ് സ്‌റ്റേഷന് നേരെ പെട്രോള്‍ ബോംബാക്രമണം
തിരുവനന്തപുരം ആര്യങ്കോട് പോലീസ് സ്‌റ്റേഷന് നേരെ പെട്രോള്‍ ബോംബാക്രമണം. ഇന്ന് രാവിലെയാണ് സംഭവം. ബൈക്കിലെത്തിയ രണ്ടുപേര്‍ സ്റ്റേഷനിലേക്ക് ബോംബെറിയുകയായിരുന്നു. അക്രമികള്‍ രണ്ടു തവണ ബോംബെറിഞ്ഞു.
യുവാക്കളെ അക്രമിച്ച കേസിലെ പ്രതിക്കായി ഇന്നലെ പോലീസ് പ്രദേശത്തെ വീടുകളില്‍ തെരച്ചില്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്. പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

Leave a Reply

Your email address will not be published. Required fields are marked *