• Home
  • kerala
  • വാക്‌സീനെടുക്കാന്‍ ആരെയും നിര്‍ബന്ധിക്കില്ല…വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റ് ഒരാവശ്യത്തിനും നിര്‍ബന്ധമല്ല; കേന്ദ്രം

വാക്‌സീനെടുക്കാന്‍ ആരെയും നിര്‍ബന്ധിക്കില്ല…വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റ് ഒരാവശ്യത്തിനും നിര്‍ബന്ധമല്ല; കേന്ദ്രം


വ്യക്തി താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി ആരെയും വാകസീനെടുക്കാന്‍ നിര്‍ബന്ധിക്കാനാകില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍ അറിയിച്ചു. ഒരാവശ്യത്തിനും വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള മാര്‍ഗനിര്‍ദേശം നിലവില്‍ ഇല്ലെന്നും കേന്ദ്രം വ്യക്തമാക്കി.

എവാര ഫൗണ്ടേഷന്‍ എന്ന എന്‍ജിഒ സമര്‍പ്പിച്ച ഹര്‍ജിയില്‍ പ്രതികരിച്ച് തയ്യാറാക്കിയ സത്യവാങ്മൂലത്തിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. അംഗവൈകല്യമുള്ളവര്‍ക്ക് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിലുള്ള ഇളവ് സംബന്ധിച്ചാണ് കേന്ദ്രത്തിന്റെ അറിയിപ്പ്.

കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് മാര്‍ഗനിര്‍ദേശങ്ങളില്‍ നിര്‍ബന്ധിത കുത്തിവയ്പ്പ് അനുശാസിക്കുന്നില്ല. വാക്‌സിനേഷന്‍ സംബന്ധിച്ച നിര്‍ദേശങ്ങളും പരസ്യങ്ങളും പൊതുജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. പൊതുതാല്‍പര്യ പ്രകാരമാണ് വാക്‌സിനേഷന്‍ നടത്തുന്നതും അതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയതും.


വാക്‌സീന്‍ സ്വീകരിച്ച എല്ലാവരെയും അതിന്റെ പ്രതികൂല ഫലം കൂടെ അറിയിക്കണമെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നുണ്ടെന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *