വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പഞ്ചാബ് തിരഞ്ഞെടുപ്പ് നീട്ടിവച്ചു. ഫെബ്രുവരി 20 ലേക്കാണ് നീട്ടി വെച്ചത്. ഫെബ്രുവരി 14ന് ആണ് ആദ്യം നിശ്ചയിച്ചിരുന്നത്.
ഗുരു രവിദാസ് ജയന്തി പ്രമാണിച്ച് ആറ് ദിവസമെങ്കിലും തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് കോണ്‍ഗ്രസ്സും ബിജെപിയും ആം ആദ്മി പാര്‍ട്ടിയും തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. 20 ലക്ഷത്തിലധികം വരുന്ന പട്ടിക ജാതി വിഭാഗക്കാര്‍ ഈ ദിവസങ്ങളില്‍ വാരണാസി സന്ദര്‍ശനത്തിന് പോകുമെന്നും അതുകൊണ്ട് തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് വിവിധ പാര്‍ട്ടികള്‍ നല്‍കിയ കത്തില്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് നീട്ടിവച്ചത്.













