• Home
  • kerala
  • നടിയെ ആക്രമിച്ച കേസില്‍ മറ്റൊരു തിരിവ്‌…”വി.ഐ.പി.”ക്കു പുറമേ “മാഡം” കൂടി…

നടിയെ ആക്രമിച്ച കേസില്‍ മറ്റൊരു തിരിവ്‌…”വി.ഐ.പി.”ക്കു പുറമേ “മാഡം” കൂടി…

നടിയെ ആക്രമിച്ച കേസില്‍ പുതിയ ചില വഴികളിലേക്കും അന്വേഷണം. പൊലീസ്‌ പേരു വെക്കാതെ പ്രതി ചേര്‍ത്തിട്ടുള്ള വി.ഐ.പി.ക്കു പുറമേ ഒരു മാഡം കൂടി ദിലീപുമായി ഈ കേസില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്ന്‌ സൂചനയില്‍ മറ്റൊരു വഴിയില്‍ അന്വേഷണം നീങ്ങുന്നുണ്ട്‌. പള്‍സര്‍ സുനി ഒരു മാഡത്തെക്കുറിച്ച്‌ മൊഴിയില്‍ പറയുന്നുണ്ട്‌. ഇതിന്‌ ബലം നല്‍കും വിധം നടന്‍ ദിലീപ്‌ ഒരു സ്‌ത്രീയെക്കുറിച്ച്‌ പറയുന്നതായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍ റെക്കോര്‍ഡ്‌ ചെയ്‌ത സംഭാഷണത്തില്‍ ഉണ്ട്‌. ഇത്‌ ആരാണ്‌ എന്നതാണ്‌ പുതിയ തേടല്‍. മാഡം സിനിമാ മേഖലയില്‍ നിന്നുള്ള ആള്‍ ആണ്‌ എന്നാണ്‌ പള്‍സര്‍ സുനി പറയുന്നത്‌. ദിലീപ്‌ സുഹൃത്ത്‌ ബൈജുവിനോട്‌, സത്യത്തില്‍ ഞാന്‍ ശിക്ഷ അനുഭവിക്കേണ്ടതല്ലെന്നും ഒരു പെണ്ണ്‌ അനുഭവിക്കേണ്ടതാണെന്നും അവരെ രക്ഷിച്ച്‌ രക്ഷിച്ച്‌ കൊണ്ടുപോയി ഒടുവില്‍ താന്‍ ശിക്ഷിക്കപ്പെട്ടുവെന്നും പറയുന്നത്‌ കേട്ടുവെന്ന്‌ ബാലചന്ദ്രകുമാര്‍ പറയുന്നു. ഈ സംഭാഷണത്തിന്റെ റെക്കോര്‍ഡും ഉണ്ട്‌.
മാഡത്തിന്‌ കേസില്‍ പങ്കില്ലെന്ന്‌ സുനി മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ്‌ മുന്‍പത്തെ ്‌അന്വേഷണത്തില്‍ നിന്നും ഇക്കാര്യം ഇല്ലാതായത്‌. എന്നാല്‍ പുതിയ പശ്ചാത്തലത്തില്‍ വീണ്ടും ഇക്കാര്യം പ്രാധാന്യം നേടിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *