കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് അന്താരാഷ്ട്ര ചലച്ചിത്ര മേള മാറ്റിവച്ചു. പുതുക്കിയ തീയതി പീന്നീട് അറിയിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. സംസ്ഥാനത്ത് ടിപിആര്‍ കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് മേള മാറ്റിവച്ചത്. അടുത്ത മാസം നാലു മുതല്‍ ചലച്ചിത്ര മേള നടത്താനായിരുന്നു തീരുമാനം.













