മ്യാന്‍മാറില്‍ കഴിഞ്ഞ മാസം വീട്ടുതടങ്കലില്‍ നിന്നും മോചിപ്പിച്ച നേതാവ് ഓങ് സാന്‍ സ്യൂചിയെ പട്ടാള ഭരണകൂടം വീണ്ടും ജയിലിലടച്ചു. വാക്കി ടോക്കികള്‍ കൈവശം വെച്ചു, കൊവിഡ് നിയമങ്ങള്‍ ലംഘിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് വീണ്ടും ജയിലിലടച്ചത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് മ്യാന്‍മാറില്‍ പട്ടാള അട്ടിമറിയിലൂടെ ഓങ്‌സാന്‍ സ്യൂചിയുടെ ജനാധിപത്യ സര്‍ക്കാരിനെ സ്ഥാനഭ്രഷ്ടമാക്കിയത്. സ്യൂചിയെ തടവിലാക്കുകയും ചെയ്‌തു. പുതിയ ശിക്ഷ വിധിച്ചതിനു വേണ്ടി തിങ്കളാഴ്‌ച നടത്തിയ വിചാരണയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുള്‍പ്പെടെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. വിചാരണയും ശിക്ഷാവിധിയും കപടമാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.













