വെളിപ്പെടുത്താത്ത കാരണങ്ങളാല്‍ മൂന്നു വര്‍ഷമായി സൗദി ഭരണകൂടം തടങ്കലില്‍ പാര്‍പ്പിച്ചിരുന്ന സൗദി രാജകുമാരി ബസ്‌മ ബിന്‍ത് സൗദിനെയും മകളെയും മോചിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍. 2019 മാർച്ചിൽ വൈദ്യചികിത്സയ്ക്കായി സ്വിറ്റ്‌സർലൻഡിലേക്ക് പോകാനൊരുങ്ങുന്നതിനിടെയാണ് രാജകുമാരി ബസ്മ ബിന്റ് സൗദ് കസ്റ്റഡിയിലെടുത്തത്. എന്തുകൊണ്ടാണ് രാജകുമാരിയെ തടഞ്ഞുവച്ചതെന്ന് വെളിപ്പെടുത്തിയിരുന്നില്ല. ബസ്മയോ മകൾ സുഹൂദോ ഒരു കുറ്റകൃത്യവും ചെയ്തതായി പറയുന്നില്ല. എന്നാൽ മനുഷ്യാവകാശ, ഭരണഘടനാ പരിഷ്‌കരണ വിഷയങ്ങളിൽ അഭിപ്രായ പ്രകടനം നടത്തിയതിനാണ് തടവിലാക്കിയത് എന്നാണു കരുതപ്പെടുന്നത്. ഭരണകൂടത്തിനെതിരെ തുറന്ന വിമര്‍ശനങ്ങള്‍ ഉന്നയിച്ചതിലൂടെ ശ്രദ്ധിക്കപ്പെട്ട വനിതയായിരുന്നു 57 കാരിയായ ബസ്‌മ ബിന്‍ത്. വീട്ടുതടങ്കലിൽ പാർപ്പിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ കിരീടാവകാശി മുഹമ്മദ് ബിൻ നായിഫുമായി അവർക്ക് അടുത്ത ബന്ധമുണ്ടെന്ന് പറയുന്നു. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും തന്റെ ആരോഗ്യം മോശമാണെന്നും തന്നെ വിട്ടയക്കണമെന്നും ബസ്മ രാജകുമാരി കഴിഞ്ഞ ഏപ്രിലിൽ സൗദി രാജാവ് സൽമാനോടും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനോടും അഭ്യർത്ഥിച്ചിരുന്നു .
, പറഞ്ഞു.













