• Home
  • kerala
  • നടന്‍ ദിലീപിനെതിരെ പുതിയ കേസ്‌…അനുജൻ അനൂപും സഹോദരീ ഭർത്താവും പ്രതി, ജാമ്യമില്ലാ വകുപ്പ്‌

നടന്‍ ദിലീപിനെതിരെ പുതിയ കേസ്‌…അനുജൻ അനൂപും സഹോദരീ ഭർത്താവും പ്രതി, ജാമ്യമില്ലാ വകുപ്പ്‌

നടിയെ ആക്രമിച്ച കേസ്‌ അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ നടന്‍ ദിലീപനെതിരെ ക്രൈംബ്രാഞ്ച്‌ കേസെടുത്തു. അടുത്തിടെ ദിലീപിന്റെ മുന്‍ സുഹൃത്തായ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ദിലീപിന്റെ അധോലോകസ്വഭാവമുള്ള ഗുണ്ടാ ബന്ധങ്ങളെയും ഭീഷണിപ്പെടുത്തലുകളെയും നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ ദിലീപ്‌ കണ്ടതിനെപ്പറ്റിയുമൊക്കെ ഒരു ടെലിവിഷന്‍ അഭിമുഖത്തിലൂടെ പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. താന്‍ പറഞ്ഞതിനു തെളിവു നല്‍കുന്ന ഓഡിയോ ക്ലിപ്പുകളും സഹിതം ബാലചന്ദ്രകുമാര്‍ പൊലീസിനും നല്‍കിയിരുന്നു. ഈ ഓഡിയോ ക്ലിപ്പുകളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മേല്‍ ഭീഷണി മുഴക്കുന്നതായ സന്ദേശങ്ങളാണ് പുറത്തുവന്നത്. അതിനു പിന്നാലെയാണ് കേസെടുത്തിരിക്കുന്നത്.

ദിലീപ് പ്രതിയായ കേസ് അന്വേഷിച്ചത് അഞ്ച് ഉദ്യോഗസ്ഥരായിരുന്നു. ഇവരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്നാണ് ബാലചന്ദ്രകുമാര്‍ നല്‍കിയിരിക്കുന്ന മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് ദിലീപും സഹോദരനും അടക്കം ആറ് പേര്‍ക്കെതിരെ ക്രൈംബ്രാഞ്ച് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

https://thepoliticaleditor.com/2021/12/new-reveal-of-a-film-director-against-dileep-in-actress-abused-case/

ഭീഷണിപ്പെടുത്തല്‍, ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. കേസില്‍ ഒന്നാം പ്രതിയാണ് ദിലീപ്. സഹോദരന്‍ അനൂപാണ് രണ്ടാം പ്രതി. മൂന്നാം പ്രതി ദിലീപിന്റെ ഭാര്യാസഹോദരനായ സുരാജാണ്. നാലാം പ്രതി അപ്പു, അഞ്ചാം പ്രതി ബാബു ചെങ്ങമനാട്, ആറാം പ്രതിയുടെ പേര് നല്‍കിയിട്ടില്ല. കണ്ടാലറിയാവുന്ന ഒരാള്‍ എന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. ഇയാള്‍ക്കെതിരായി അന്വേഷണം നടത്തി വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *