• Home
  • latest news
  • കൊവിഡ് മൂന്നാം തരംഗം തുടങ്ങിയെന്ന് കൊവിഡ് ടാസ്ക് ഫോഴ്സ് തലവൻ…അഞ്ച്‌ സംസ്ഥാനങ്ങളിലെ വിശദമായ വിവരങ്ങള്‍ അറിയണ്ടേ?

കൊവിഡ് മൂന്നാം തരംഗം തുടങ്ങിയെന്ന് കൊവിഡ് ടാസ്ക് ഫോഴ്സ് തലവൻ…അഞ്ച്‌ സംസ്ഥാനങ്ങളിലെ വിശദമായ വിവരങ്ങള്‍ അറിയണ്ടേ?

രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം തുടങ്ങിയെന്ന് കൊവിഡ് ടാസ്ക് ഫോഴ്സ് ചെയർമാൻ എൻ. കെ. അറോറ പറയുന്നു. മെട്രോ നഗരങ്ങളിലെ 75 ശതമാനം കേസുകളും ഒമിക്രോണാണെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 1900 ലേക്ക് അടുക്കുകയാണ്. ഡൽഹിയിലെ സാഹചര്യം വിലയിരുത്താൻ ലഫ്റ്റണന്റ് ഗവർണർ അനിൽ ബെയ്ജാലിന്റെ അധ്യക്ഷതയിൽ ഇന്ന് ദുരന്ത നിവാരണ അതോറിറ്റി യോഗം ചേരും.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 35,438 പോസിറ്റീവ് കേസുകൾ കണ്ടെത്തി. 121 പേർ മരിച്ചു; ഒരു മാസത്തിനുള്ളിൽ അണുബാധ 4 മടങ്ങു വർദ്ധിച്ചതായാണ് കണക്ക് . കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ കൂടുതല്‍ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനിച്ചു. കേന്ദ്ര സർക്കാർ ഓഫീസുകളിൽ ഇനി മുതൽ പകുതി ജീവനക്കാർ മാത്രമായി ആയിരിക്കും പ്രവർത്തിക്കുക.

ഏറ്റവും കൂടുതൽ ബാധിച്ച 5 സംസ്ഥാനങ്ങളുടെ അവസ്ഥ

  1. മഹാരാഷ്ട്ര:
    തിങ്കളാഴ്ച ഇവിടെ 12,160 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1748 പേർ സുഖം പ്രാപിക്കുകയും 11 പേർ മരിക്കുകയും ചെയ്തു. സംസ്ഥാനത്ത് ഇതുവരെ 67.12 ലക്ഷം പേർ രോഗബാധിതരായി. ഇതിൽ 65.14 ലക്ഷം പേർ രോഗമുക്തി നേടിയപ്പോൾ 1.41 പേർ മരിച്ചു. 52,422 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.
  2. പശ്ചിമ ബംഗാൾ:
    തിങ്കളാഴ്ച ഇവിടെ 6078 പേർക്ക് രോഗം സ്ഥിരീകരിച്ചു. 2917 പേർ സുഖം പ്രാപിക്കുകയും 13 പേർ മരിക്കുകയും ചെയ്തു. സംസ്ഥാനത്ത് ഇതുവരെ 16.55 ലക്ഷം പേർ രോഗബാധിതരായി. ഇതിൽ 16.15 ലക്ഷം പേർ രോഗമുക്തി നേടിയപ്പോൾ 19,794 പേർ മരിച്ചു. 20,186 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.
  3. ഡൽഹി
    തിങ്കളാഴ്ച 4099 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1509 പേർ സുഖം പ്രാപിക്കുകയും ഒരു മരണം രേഖപ്പെടുത്തുകയും ചെയ്തു. സംസ്ഥാനത്ത് ഇതുവരെ 14.58 ലക്ഷം പേർ രോഗബാധിതരായി. ഇതിൽ 14.22 ലക്ഷം പേർ രോഗമുക്തി നേടിയപ്പോൾ 25,110 പേർ മരിച്ചു. 10,986 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.
  4. കേരളം
    തിങ്കളാഴ്ച കേരളത്തിൽ 2560 പേർക്ക് രോഗം സ്ഥിരീകരിച്ചു. 2150 പേർ സുഖം പ്രാപിക്കുകയും 30 പേർ മരിക്കുകയും ചെയ്തു. സംസ്ഥാനത്ത് ഇതുവരെ 52.54 ലക്ഷം പേർ രോഗബാധിതരായി. ഇതിൽ 51.86 ലക്ഷം പേർ രോഗമുക്തി നേടിയപ്പോൾ 48,184 പേർ മരിച്ചു. 19,359 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.
  5. തമിഴ്‌നാട്
    തിങ്കളാഴ്ച 1728 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. 662 പേർ സുഖം പ്രാപിക്കുകയും 6 രോഗികൾ മരിക്കുകയും ചെയ്തു. സംസ്ഥാനത്ത് ഇതുവരെ 27.52 ലക്ഷത്തിലധികം ആളുകൾ അണുബാധയുടെ പിടിയിലായി. ഇതിൽ 27.05 ലക്ഷം പേർ രോഗമുക്തി നേടിയപ്പോൾ 36,796 പേർ മരിച്ചു. 10,364 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *