• Home
  • kerala
  • കെ-റെയിൽ: കണ്ണൂർ ജില്ലയിൽ സാമൂഹിക ആഘാത പഠന ത്തിനു വിജ്ഞാപനം ഇറങ്ങി

കെ-റെയിൽ: കണ്ണൂർ ജില്ലയിൽ സാമൂഹിക ആഘാത പഠന ത്തിനു വിജ്ഞാപനം ഇറങ്ങി

കെ-റെയിൽ സിൽവർലൈൻ പാതയ്ക്ക് കണ്ണൂർ ജില്ലയിൽ സ്ഥലം ഏറ്റെടുക്കുന്നതിന്റെ സാമൂഹിക ആഘാത പഠനത്തിനു സർക്കാർ വിജ്ഞാപനം ഇറക്കി. കല്ലിടൽ പൂർത്തിയായ സ്ഥലങ്ങളിലാണ് പഠനം.

കണ്ണൂർ, പയ്യന്നൂർ, തലശേരി താലൂക്കുകളിലും 19 വില്ലേജുകളിലുമാണ് ഭൂമി ഏറ്റെടുക്കുന്നത്. 9 വില്ലേജുകളിൽ കല്ലിടൽ പൂർത്തിയായി. ആകെ 61.7 കിലോ മീറ്റര്‍ ദൂരത്തിലാണ് ജില്ലയിലെ പാത. കല്ലിടല്‍ പൂര്‍ത്തിയായത് 26.8 കിലോ മീറ്ററിലാണ്.

ചെറുകുന്ന്, ചിറക്കല്‍, കണ്ണപുരം, പാപ്പിനിശ്ശേരി, വളപട്ടണം, ഏഴോം, കുഞ്ഞിമംഗലം, മാടായി, പയ്യന്നൂര്‍ എന്നിവയാണ് കല്ലിടൽ പൂര്‍ത്തിയായ വില്ലേജുകള്‍.

പദ്ധതി ബാധിക്കുന്ന കുടുംബങ്ങളുടെ എണ്ണം, മാറ്റിപ്പാര്‍പ്പിക്കേണ്ട കുടുംബങ്ങളുടെ എണ്ണം, ഭൂമിയുടെ അളവ്, സര്‍ക്കാര്‍ ഭൂമി എത്ര, സ്വകാര്യ ഭൂമി എത്ര, വീടുകള്‍, കോളനികള്‍, മറ്റു പൊതു ഇടങ്ങള്‍ എത്ര തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കും.

ഏറ്റെടുക്കുന്ന ഭൂമി കൃത്യമായും നിര്‍ദിഷ്ട പദ്ധതിക്ക് ആവശ്യമായതാണോ, പദ്ധതി എത്രത്തോളം സാമൂഹിക ആഘാതം ഉണ്ടാക്കും, അത് പരിഹരിക്കാനുള്ള ചെലവ് എത്ര തുടങ്ങിയ കാര്യങ്ങളും പഠിക്കും.

Leave a Reply

Your email address will not be published. Required fields are marked *