• Home
  • latest news
  • വർണവിവേചനത്തിനെതിരായ പോരാട്ട നായകൻ ഡെസ്മണ്ട് ടുട്ടു വിട വാങ്ങി

വർണവിവേചനത്തിനെതിരായ പോരാട്ട നായകൻ ഡെസ്മണ്ട് ടുട്ടു വിട വാങ്ങി

വർണവിവേചനത്തിനെതിരെ മഹത്തായ പോരാട്ടം നടത്തിയ ദക്ഷിണാഫ്രിക്കൻ നൊബേൽ സമ്മാന ജേതാവ് ആർച്ച് ബിഷപ്പ് എമിരിറ്റസ് ഡെസ്മണ്ട് ടുട്ടു (90) അന്തരിച്ചു. വർണ്ണവിവേചനത്തിനെതിരായും എൽജിബിടി അവകാശങ്ങൾക്കായുള്ള പോരാട്ടത്തിനും ഡെസ്മണ്ട് ടുട്ടു ജീവിതം ഉഴിഞ്ഞു വെച്ചു . ഗാന്ധി സമാധാന സമ്മാനം നൽകി ഇന്ത്യ ടുട്ടുവിനെ ആദരിച്ചിട്ടുണ്ട്. ടുട്ടുവിന്റെ മരണത്തിൽ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമാഫോസ അനുശോചനം രേഖപ്പെടുത്തി. പ്രധാനമന്ത്രി മോദിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ ആദരാഞ്ജലി അർപ്പിച്ചു.

ആർച്ച് ബിഷപ്പ് എമിരിറ്റസ് ഡെസ്മണ്ട് ടുട്ടുവിന്റെ വേർപാട് ധീരമായ ഒരു തലമുറയുടെ അന്ത്യം കുറിച്ചു. വർണ്ണവിവേചനത്തിനെതിരെ പോരാടിയ അദ്ദേഹം നമുക്ക് സ്വതന്ത്ര ദക്ഷിണാഫ്രിക്കയെ സമ്മാനിച്ചു-ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റംഫോസ സോഷ്യൽ മീഡിയയിൽ കുറിച്ചു .

Leave a Reply

Your email address will not be published. Required fields are marked *