രാജസ്ഥാനില്‍ നടന്ന തദ്ദേശസ്ഥപന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം. പഞ്ചായത്ത് സമിതികളിലേക്കുള്ള ഇലക്ഷനില്‍ 278 സീറ്റുകള്‍ കോണ്‍ഗ്രസിനും 165 സീറ്റുകള്‍ ബി.ജെ.പി.ക്കും കിട്ടി. ബി.എസ്.പി.ക്ക് 14 സീറ്റ് കിട്ടിയപ്പോള്‍ സി.പി.എമ്മിന് 13 സീറ്റുകളുടെ നേട്ടമുണ്ടായി. സ്വതന്ത്രരായി മല്‍സരിച്ച 97 പേര്‍ ജയിച്ചു.
ജില്ലാ പഞ്ചായത്തിലേക്കുള്ള 106 സീറ്റുകളില്‍ കോണ്‍ഗ്രസിന് 57, ബി.ജെ.പി.ക്ക് 35, സി.പി.എമ്മിന് രണ്ട്, ബി.എസ്.പി.ക്ക് ഒരു സീറ്റ് എന്നിങ്ങനെയാണ് കിട്ടിയിരിക്കുന്നത്. സ്വതന്ത്രര്‍ക്ക് 5 സീറ്റുണ്ട്.













