ലാറ്റിന്‍ അമേരിക്കയിലെ ഇടതുപക്ഷശക്തികളുടെ ഉയിര്‍ത്തെഴുന്നേല്‍പ് എന്നു വിശേഷിപ്പിക്കാവുന്ന വിജയവുമായി ചിലി. ഡോണള്‍ഡ് ട്രംപിന്റെ സമാനമായ നയങ്ങളുടെ വക്താവായ ജോ അന്റോണിയോ കാസ്റ്റിനെ പരാജയപ്പെടുത്തി 56 ശതമാനം വോട്ടുകളോടെ ഗബ്രിയേല്‍ ബോറിക് ചിലിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു.
ഭരണപരിചയമില്ലാത്തതിനാല്‍ ബോറിക് ചിലിയുടെ സമ്പദ് വ്യവസ്ഥ തകിടംമറിക്കുമെന്ന് എതിര്‍സ്ഥാനാര്‍ഥിയായ കാസ്റ്റ് പ്രചാരണം നടത്തി വോട്ടര്‍മാരെ ഭയപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അതൊന്നും വിലപ്പോയില്ല.
“ഞങ്ങള്‍ ഫാസിസത്തെയും വലതുപക്ഷത്തെയും മാത്രമല്ല, ഭയത്തെയും പരാജയപ്പെടുത്തി” എന്നാണ് അധ്യാപകനായ ബോറിസ് സോട്ടോ സാന്റിയോഗോയില്‍ നടന്ന ആഹ്‌ളാദപ്രകടനത്തില്‍ വിളിച്ചു പറഞ്ഞതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്യുന്നു. വിജയദിവസം ഒരു ചരിത്രദിനമാണെന്ന് ആഹ്‌ളാദപ്രകടനത്തില്‍ പങ്കെടുത്തവര്‍ വിളിച്ചു പറഞ്ഞു.

ചിലിയുടെ മുന്‍കാല സൈനിക സ്വേച്ഛാധിപത്യത്തിനെ പ്രതിരോധിച്ച ചരിത്രമുള്ള 59 വയസ്സുള്ള കാസ്റ്റ് പക്ഷേ യാഥാസ്ഥിതികനും വലതുപക്ഷ മൂല്യങ്ങളുടെ വക്താവുമായിരുന്നു. ഡോണള്‍ഡ് ട്രംപിനെ പോലെ വലതുപക്ഷ യാഥാസ്ഥിതിക സമീപനമാണ് ഭരണത്തില്‍ സ്വീകരിച്ചത്. കാസ്റ്റിന്റെ സഹോദരന്‍ മുന്‍ സൈനിക സ്വേഛാധിപതി അഗസ്റ്റോ പിനോഷെയുടെ പ്രധാന ഉപദേശകനായിരുന്നു.
കഴിഞ്ഞ മാസം നടന്ന ആദ്യ റൗണ്ട് വോട്ടിങില്‍ കാസ്റ്റ് ബോറിക്കിനെക്കാള്‍ രണ്ട് പോയിന്റിന് മുന്നിലെത്തിയിരുന്നുവെങ്കിലും ഭൂരിപക്ഷം വോട്ടുകള്‍ നേടുന്നതില്‍ പരാജയപ്പെട്ടു. തലസ്ഥാനമായ സാന്റിയാഗോവില്‍ നിന്നും പുറത്തേക്ക് ഗ്രാമീണ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ ബോറികിന് കഴിഞ്ഞതാണ് നേട്ടമായത്. ഇതോടെ അഭിപ്രായ സര്‍വ്വെകള്‍ പ്രവചിച്ചതിനെക്കാളും വലിയ വ്യത്യാസത്തിന് കാസ്റ്റിനെ അട്ടിമറിക്കാന്‍ ബോറികിന് കഴിഞ്ഞു.
ആദ്യ റൗണ്ടിനെ അപേക്ഷിച്ച് 1.2 ദശലക്ഷം വോട്ടര്‍മാര്‍ ഞായാറാഴ്ച നടന്ന അന്തിമ വോട്ടിങില്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. 2012-ല്‍ വോട്ടു ചെയ്യല്‍ നിര്‍ബന്ധമാക്കി നിയമം കൊണ്ടുവന്ന ശേഷം ആദ്യമായാണ് ഇത്രയധികം വലിയ വോട്ടു ശതമാനം ഉണ്ടായതെന്ന് പറയുന്നു.













