ബോളിവുഡ് നടി കരീന കപൂർ കൊവിഡ് പോസിറ്റീവായി. കരീനയ്‌ക്കൊപ്പം ഉറ്റ സുഹൃത്തും നടിയുമായ അമൃത അറോറയ്ക്കും കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. അടുത്തിടെ കരീനയും അമൃതയും സുഹൃത്തുക്കളോടൊപ്പം നിരവധി പാർട്ടികളിൽ പങ്കെടുത്തിരുന്നു. പല പാർട്ടികളിലും കൊവിഡ് നിയമങ്ങൾ ഒന്നും പാലിക്കുകയും ചെയ്തിട്ടില്ല എന്നും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ രണ്ട് നടിമാരുടെയും കൂടെയുണ്ടായിരുന്നവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് മുംബൈ കോർപറേഷൻ ആരോഗ്യവകുപ്പ് . ഇന്ത്യയിലെ ഒമൈക്രോൺ കേസുകളിൽ പകുതിയും ഇപ്പോൾ കണ്ടെത്തിയത് മഹാരാഷ്ട്രയിലാണ്. കോവിഡ് വകഭേദം കൂടി പടരുന്നത് ആശങ്ക ഉണ്ടാക്കിയിട്ടുണ്ട് .













