• Home
  • exclusive
  • ആര്യന്‍ ഖാന്‌ ജാമ്യം ലഭിക്കാന്‍ സാധ്യത തെളിഞ്ഞു…എന്തു കൊണ്ടെന്നറിയുക..

ആര്യന്‍ ഖാന്‌ ജാമ്യം ലഭിക്കാന്‍ സാധ്യത തെളിഞ്ഞു…എന്തു കൊണ്ടെന്നറിയുക..

ലഹരി പാര്‍ടി കേസില്‍ ആര്യന്‍ ഖാന്റെ മൂന്നാം ജാമ്യാപേക്ഷ മൂന്നാമത്തെ ദിവസത്തേക്ക്‌ മാറ്റിയിരിക്കുന്ന സാഹചര്യത്തില്‍ ആര്യന്‌ ജാമ്യം ലഭിക്കാനുള്ള സാധ്യതയിലേക്കാണ്‌ അനുബന്ധ സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത്‌. ഏറ്റവും പ്രധാനം ആര്യന്റെ അറസ്റ്റ്‌ നിയമം പാലിച്ചല്ല എന്ന ആര്യന്റെ അഭിഭാഷകന്‍ മുകുള്‍ റോത്തഗിയുടെ വാദമാണ്‌. ഇത്‌ അംഗീകരിക്കപ്പെടുകയാണെങ്കില്‍ ആര്യന്‌ ജാമ്യത്തിലേക്കുള്ള വഴി തുറക്കും. നേരത്തെ രണ്ടുതവണ ജാമ്യം നിഷേധിച്ചു എന്നതും അനുകൂല ഘടകമാണ്‌.
രണ്ടാമത്തെ കാര്യം കൂടുതല്‍ ശ്രദ്ധേയമാണ്‌. ഇതേ കേസില്‍ അറസ്റ്റിലായ മറ്റ്‌ രണ്ട്‌ പ്രതികള്‍ക്ക്‌–മനീഷ്‌ ഗാധിയന്‍, അവിന്‍ സാഹു–ചൊവ്വാഴ്‌ച തന്നെ ജാമ്യം ലഭിച്ചു എന്നതാണ്‌. 50,000 രൂപയുടെ ജാമ്യം ആണ്‌ നല്‍കിയത്‌. നര്‍ക്കോട്ടിക്‌ കേസുകള്‍ക്കുള്ള പ്രത്യേക കോടതിയാണ്‌ ഇവര്‍ക്ക്‌ ജാമ്യം അനുവദിച്ചത്‌. ആര്യന്‌ ഈ കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ്‌ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്‌.
ലഹരിമരുന്ന്‌ കൊണ്ടുനടന്നു എന്നതാണ്‌ മനീഷിനും അവിന്‍ സാഹുവിനും എതിരായ കുറ്റം. രണ്ടര ഗ്രാം ലഹരിമരുന്ന്‌ മനീഷില്‍ നിന്നും കണ്ടെടുക്കുകയും ചെയ്‌തിരുന്നു. ഇവര്‍ക്ക്‌ ജാമ്യം കിട്ടി എന്നത്‌ തന്നെ ആര്യനും ജാമ്യം കിട്ടാനുള്ള സാധ്യതയിലേക്കാണ്‌ വിരല്‍ ചൂണ്ടുന്നത്‌. ആര്യനില്‍ നിന്നും മയക്കുമരുന്ന്‌ പിടിച്ചെടുത്തിട്ടില്ല എന്നതും പ്രധാന സംഗതിയായി പരിഗണിച്ചേക്കാനിടയുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *